ജലജീവന്‍ പൈപ്പിടല്‍ മാറ്റം: വാല്യക്കോട്-ചേനോളി-മുളിയങ്ങല്‍ കനാല്‍ റോഡ് സംരക്ഷിക്കാന്‍ തീരുമാനം

News Jeevan Mission News Road ചേനോളി: പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച വാല്യക്കോട്-ചേനോളി-മുളിയങ്ങല്‍ കനാല്‍ റോഡിന്റെ സംരക്ഷണം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ജലജീവന്‍ പൈപ്പ്ലൈന്‍ പ്രവൃത്തി നടത്തുകയുള്ളൂവെന്ന് തീരുമാനം. നൊച്ചാട്…


News Jeevan Mission News Road

ചേനോളി: പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച വാല്യക്കോട്-ചേനോളി-മുളിയങ്ങല്‍ കനാല്‍ റോഡിന്റെ സംരക്ഷണം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ജലജീവന്‍ പൈപ്പ്ലൈന്‍ പ്രവൃത്തി നടത്തുകയുള്ളൂവെന്ന് തീരുമാനം.

നൊച്ചാട് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇറിഗേഷന്‍-വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനമായത്.

പൈപ്പ് ലൈന്‍ റോഡിന്റെ മധ്യഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായി. ചേനോളി അച്ചന്‍കണ്ടി മീത്തല്‍ മുതല്‍ ചാലില്‍ പാലം വരെ റോഡിന്റെ മധ്യഭാഗത്തുകൂടിയും, പിന്നീട് കനാല്‍ റോഡ് ക്രോസ് ചെയ്ത് മറുഭാഗത്തുകൂടെ എകെജി സെന്റര്‍ വരെയും പൈപ്പ് ഫില്ലിംഗ് നടത്താനാണ് തീരുമാനം.

റോഡ് തകര്‍ച്ച ഒഴിവാക്കാനാണ് പുതിയ അലൈന്‍മെന്റ്. യോഗത്തിലും പൈപ്പ് അലൈന്‍മെന്റ് റൂട്ട് സന്ദര്‍ശനത്തിലും ഇറിഗേഷന്‍ അസി. എഞ്ചിനീയര്‍ കെ. സുബിന്‍, ജസീല്‍, വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ ജിതേഷ്, ജലജീവന്‍ അസി. എഞ്ചിനീയര്‍ കെ സമീര്‍, കരാറുകാരെ പ്രതിനിധീകരിച്ച് കെ. സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുനിത മലയില്‍, രമ്യ അമ്പാളി, സി.കെ സുചിത്, കെ.ടി ബാലകൃഷ്ണന്‍, അഞ്ചാം വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ രാമചന്ദ്രന്‍ ആയടത്തില്‍, രഞ്ജിത്ത് തുമ്പക്കണ്ടി, ശശികുമാര്‍ അമ്പാളി, കുഞ്ഞിമൊയ്തി പുളിയുള്ളതില്‍, വി.എന്‍ നൗഫല്‍, കൊല്ലമ്പത്ത് വിജയന്‍, കെ.പി രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.

News Jeevan Mission News Road

Comments (0)