അഞ്ചുവയസ്സുകാരന്റെ മരണം അധികാരികൾ കണ്ണു തുറക്കുമോ അകലാപ്പുഴയിൽ സുരക്ഷാ ക്രമീകരണങ്ങൾ അപൂർണം

special reportപയ്യോളി : അഞ്ചുവയസ്സുകാരന്റെ മരണം അധികാരികൾ കണ്ണു തുറക്കുമോ അകലാപ്പുഴയിൽ സുരക്ഷാ ക്രമീകരണങ്ങൾ അപൂർണമെന്ന് ആക്ഷേപം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന അകലാപ്പുഴയുടെ ശാന്തസുന്ദരമായ ആ കാഴ്ച ആസ്വദിക്കാൻ കുടുംബത്തോടൊപ്പം…

special reportപയ്യോളി : അഞ്ചുവയസ്സുകാരന്റെ മരണം അധികാരികൾ കണ്ണു തുറക്കുമോ അകലാപ്പുഴയിൽ സുരക്ഷാ ക്രമീകരണങ്ങൾ അപൂർണമെന്ന് ആക്ഷേപം. 
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന അകലാപ്പുഴയുടെ ശാന്തസുന്ദരമായ ആ കാഴ്ച ആസ്വദിക്കാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ആ അഞ്ച് വയസ്സുകാരൻ. എന്നാൽ ആ സന്തോഷ യാത്ര അവസാനിച്ചത് ഒരു കുടുംബത്തിന്റെ മുഴുവൻ തീരാദുഃഖത്തിലാണ്. പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകളോ വാട്ടർ ആംബുലൻസോ ഉണ്ടായിരുന്നെങ്കിൽ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.ഒരു കണ്ണ് തെറ്റിയാൽ ഏതൊരു നിമിഷവും അപകടം പതിയിരിക്കുന്ന ഇവിടം, അടിസ്ഥാനപരമായ സുരക്ഷാ കരുതലുകൾ പോലും ഒരുക്കാത്തത് അധികൃതരുടെ അലംഭാവമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുപതിവുപോലെ അപകടം ഉണ്ടാകുമ്പോൾ പരിശോധന നടത്തുന്ന ഉത്തരവാദിത്തപ്പെട്ടവർ ഇത്തരം സ്ഥലങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന കർശനമാക്കേണ്ടത് അനിവാര്യമാണ്. ജീവൻ പൊലിയുമ്പോൾ മാത്രം ഉണ്ടാകുന്ന ശ്രദ്ധ തുടർന്നും വേണം. ലൈഫ് ജാക്കറ്റുകൾ ഉണ്ടെങ്കിലും യാത്രയിൽ അത് അണിയാറില്ലന്നും ആക്ഷേപമുണ്ട്. അകലാപ്പുഴ ടൂറിസ്റ്റ് കേന്ദ്രമായതോടെ ബോട്ടുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ കൃത്യമായ പരിശോധനയും നിരീക്ഷണസംവിധാനവും ലൈഫ് ഗാർഡുകളേയും ഉടൻ ഇവിടെ നിയോഗിക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം

Comments (0)