സമരം തുടങ്ങുന്നതിന് മുൻപ് തന്നെ മോദി പരാജയം സമ്മതിച്ചതായി അഭിജിത്ത് ദീപ്കെ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി കോക്റോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. മോദി ഏകാധിപതിയാണെന്നും അദ്ദേഹം ഭയന്നിരിക്കുകയാണെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ…
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി കോക്റോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. മോദി ഏകാധിപതിയാണെന്നും അദ്ദേഹം ഭയന്നിരിക്കുകയാണെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി ദില്ലിയിലേക്ക് തിരിക്കും മുൻപ് മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്ന കനത്ത സുരക്ഷാ നിയന്ത്രണങ്ങളെ വിമർശിച്ച അദ്ദേഹം, രാജ്യത്തെ യുവാക്കളെ മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും ചോദിച്ചു. സമരം തുടങ്ങുന്നതിന് മുൻപ് തന്നെ മോദി പരാജയം സമ്മതിച്ചതായി അഭിജിത്ത് ദീപ്കെ എക്സിൽ കുറിച്ചു.നരേന്ദ്ര മോദിയും അമിത് ഷായും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം പൗരന്മാർക്കെതിരെ പോലീസിനെയും സൈന്യത്തെയും അഴിച്ചുവിടാൻ മാത്രം ഗ്യാനേഷ് കുമാർ അവർക്ക് അത്ര പ്രിയപ്പെട്ടവനാണോ എന്നും ചോദ്യമുന്നയിച്ചു. ഇനി ഈ നാട്ടിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യില്ലെന്ന് ഭയന്നാണ് മോദി ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Comments (0)