അനധികൃത സ്വത്ത് സമ്പാദനക്കേസ്: കോട്ടയം വിജിലൻസ് കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം. കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ജസ്റ്റിസ് എ. ബദറുദീൻ്റെ ബെഞ്ചാണ് ഉത്തരവിട്ടത്. 2003 ജനുവരി ഒന്ന് മുതൽ 2007…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം. കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ജസ്റ്റിസ് എ. ബദറുദീൻ്റെ ബെഞ്ചാണ് ഉത്തരവിട്ടത്.
2003 ജനുവരി ഒന്ന് മുതൽ 2007 ജൂലൈ നാല് വരെയുള്ള കാലയളവിൽ ഐജിയായി സേവനമനുഷ്ഠിക്കുമ്പോൾ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. അറിയാവുന്ന വരുമാന സ്രോതസ്സുകളേക്കാൾ 52.33 ശതമാനം അധിക സ്വത്ത് കൈവശം വെച്ചെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. സെപ്റ്റംബർ 17ന് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ഭാര്യയുടെ ബിസിനസ് വരുമാനവും കാർഷിക സ്വത്തുക്കളിൽ നിന്നുള്ള വരുമാനവും കോടതി പരിഗണിച്ചില്ലെന്നും കണക്കുകളിൽ പിഴവ് സംഭവിച്ചെന്നുമായിരുന്നു തച്ചങ്കരിയുടെ വാദം. തുടർന്ന് ശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പിഴത്തുകയുടെ 75 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ശിക്ഷ മരവിപ്പിച്ചത്. ഇത് കുറ്റവിമുക്തനാക്കൽ അല്ലെന്നും അപ്പീൽ തീർപ്പാക്കാനുണ്ടെന്നും കോടതി വ്യക്തമാക്കി.
Comments (0)