മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് ബൈക്ക് യാത്രികനായ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

​ കണ്ണൂർ: ദേശീയപാതയിലെ പാപ്പിനിശ്ശേരി ചുങ്കത്ത് മിനിലോറിയിൽ നിന്ന് ഓക്‌സിജൻ സിലിണ്ടർ റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികനായ കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് കെ.എസ്.ഇ.ബി ജീവനക്കാരനും ചിറക്കൽ പുഴാതി സോമേശ്വരീ…


​ കണ്ണൂർ: ദേശീയപാതയിലെ പാപ്പിനിശ്ശേരി ചുങ്കത്ത് മിനിലോറിയിൽ നിന്ന് ഓക്‌സിജൻ സിലിണ്ടർ റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികനായ കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് കെ.എസ്.ഇ.ബി ജീവനക്കാരനും ചിറക്കൽ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ താമസക്കാരനുമായ കെ. ശ്രീജിത്ത് (48) ആണ് അപകടത്തിൽ മരണപ്പെട്ടത്.​വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ പാപ്പിനിശ്ശേരി ചുങ്കം കവലയ്ക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. തളിപ്പറമ്പിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്രീജിത്തിന്റെ മേലേക്ക് എതിർ ദിശയിൽ നിന്ന് വന്ന മിനിലോറിയിൽ നിന്ന് നിയന്ത്രണം വിട്ട് സിലിണ്ടർ തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments (0)