അവധിദിനം ആഘോഷിച്ച് കക്കാടംപൊയിലിൽ നിന്ന് മടങ്ങവേ അപകടം; ബൈക്ക് നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിറകിലിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

Accident Death Truck Accident Accident നിലമ്പൂർ: അവധിദിനം ആഘോഷിച്ച് കക്കാടംപൊയിലിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിറകിലിടിച്ച് യുവാവ് മരിച്ചു. എടക്കര നാരോക്കാവ് പാപ്പച്ചംപടി തടുത്താലിൽ ജെറിൻ (33) ആണ്…


Accident Death Truck Accident Accident

നിലമ്പൂർ: അവധിദിനം ആഘോഷിച്ച് കക്കാടംപൊയിലിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിറകിലിടിച്ച് യുവാവ് മരിച്ചു. എടക്കര നാരോക്കാവ് പാപ്പച്ചംപടി തടുത്താലിൽ ജെറിൻ (33) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്തും തൃശ്ശൂർ സ്വദേശിയുമായ സനിത്തിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലയോരപാതയിൽ എസ് വളവിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. മലയോരപാത നിർമാണത്തിനായി സോളിങ് മെറ്റൽ ഇറക്കാൻ നിർത്തിയിട്ടിരുന്ന ടിപ്പറിലേക്ക് ഇറക്കം ഇറങ്ങിവന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഇടിയുടെ ആഘാതത്തിൽ ടിപ്പറിൽ തലയിടിച്ചതാണ് ജെറിന്റെ മരണത്തിന് കാരണമായത്. അപകടം നടന്നയുടൻ റോഡ് നിർമാണ തൊഴിലാളികൾ ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ജെറിൻ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് ജോലിചെയ്തു വന്നിരുന്നത്. ജെയിംസ്-ജീജമ്മ ദമ്പതികളുടെ മകനാണ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ റിഞ്ചുവാണ് ഭാര്യ. ഒന്നര വയസ്സുകാരനായ ജെറോൺ ഏക മകനാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

English Summary:

A 33-year-old youth named Jerin, a native of Edakkara, was killed after the motorcycle he was riding collided with a stationary tipper truck near the S-curve on the Malayora Highway while returning from Kakkadampoyil. His friend Sanith, a native of Thrissur, suffered severe injuries and was rushed to Kozhikode Medical College. The accident occurred around 1:30 PM on Sunday due to a suspected brake failure while riding downhill. Jerin, who worked remotely for a Coimbatore-based private firm, is survived by his wife and a 1.5-year-old son.

Accident Death Truck Accident Accident

Comments (0)