മകളുടെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ ക്രൂര വിധി; ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്ക് ഗുരുതര പരിക്ക്
Accident News Lorry Collision Accident Kerala വേങ്ങര (മലപ്പുറം): ( കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ ദാരുണമായി മരിച്ചു. അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടക്കൽ…
Accident News Lorry Collision Accident Kerala
വേങ്ങര (മലപ്പുറം): ( കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ ദാരുണമായി മരിച്ചു. അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ റഷീദയെ (50) ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.ആർ. നഗർ കൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നും സ്വന്തം വീടായ പൊന്മളയിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു ദമ്പതികൾ.
വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽ പോകുകയായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ലോറി ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് ഈ ദാരുണ അപകടത്തിന് കാരമെന്ന് പ്രദേശവാസികളും നാട്ടുകാരും ശക്തമായ പരാതി ഉന്നയിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
English Summary:
A 60-year-old man, Alavikutty from Ponmala Palliyali Kunduvayil, died after a tipper lorry collided with his bike at Kacherippadi in Vengara, Malappuram. His wife Rasheeda (50) sustained serious injuries. The couple was returning from their daughter's house in Kolappuram, AR Nagar to Ponmala. The sand-laden tipper lorry coming from Vengara to Kakkad hit the bike while trying to overtake a car. Alavikutty died on the spot and his wife was admitted to a private hospital in Vengara.
Accident News Lorry Collision Accident Kerala
Comments (0)