കണ്ണൂരിൽ വീട്ടുമുറ്റത്ത് കാർ തട്ടി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: വീട്ടുമുറ്റത്ത് പിന്നോട്ടെടുക്കുകയായിരുന്ന കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസ്സുകാരി മരണപ്പെട്ടു. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബി ആണ് ദാരുണമായി…
കണ്ണൂർ: വീട്ടുമുറ്റത്ത് പിന്നോട്ടെടുക്കുകയായിരുന്ന കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസ്സുകാരി മരണപ്പെട്ടു. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബി ആണ് ദാരുണമായി മരണപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വീട്ടുമുറ്റത്ത് കാർ റിവേഴ്സ് എടുക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കാറിനടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
Comments (0)