ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിനം; എൽ.പി ഒഴികെ എല്ലാ സ്കൂളുകൾക്കും ക്ലാസ് ഉണ്ടാകും
കോഴിക്കോട്: ഈ വരുന്ന ശനിയാഴ്ച (ഒക്ടോബർ 24) സംസ്ഥാനത്തെ എൽ.പി സ്കൂളുകൾ ഒഴികെ മുഴുവൻ സ്കൂളുകൾക്കും പ്രവൃത്തിദിനമായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ഈ ശനിയാഴ്ച ക്ലാസ് ഉണ്ടാകും. ഈ…
കോഴിക്കോട്: ഈ വരുന്ന ശനിയാഴ്ച (ഒക്ടോബർ 24) സംസ്ഥാനത്തെ എൽ.പി സ്കൂളുകൾ ഒഴികെ മുഴുവൻ സ്കൂളുകൾക്കും പ്രവൃത്തിദിനമായിരിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ഈ ശനിയാഴ്ച ക്ലാസ് ഉണ്ടാകും. ഈ വർഷത്തെ അവസാന ശനിയാഴ്ച പ്രവൃത്തിദിനം കൂടിയാണിത്.
നേരത്തെ ഒക്ടോബർ 3 ശനിയാഴ്ചയും ഹൈസ്കൂളുകൾക്ക് പ്രവൃത്തിദിനമായിരുന്നു. ജൂണിൽ ഒരു ശനിയാഴ്ചയും സെപ്റ്റംബറിൽ രണ്ട് ശനിയാഴ്ചകളും പ്രവൃത്തിദിനമായിരുന്നു. ഈ അധ്യയന വർഷത്തിൽ ഇനി ജനുവരി 30-നും മാർച്ച് 27-നും ശനിയാഴ്ച പ്രവൃത്തിദിനമാണ്.
പരീക്ഷകൾക്ക് മുമ്പ് പരമാവധി അധ്യയന ദിനങ്ങൾ പ്രയോജനപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. ഒക്ടോബറിൽ രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയിട്ടും 11 അവധികളാണ് സ്കൂളുകൾക്ക് ലഭിച്ചത്.
ഒക്ടോബറിൽ പ്രൈമറി സ്കൂളുകൾക്ക് 18, യു.പി സ്കൂളുകൾക്ക് 19, ഹൈസ്കൂളുകൾക്ക് 20, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് 18 വീതവുമാണ് പ്രവൃത്തിദിനങ്ങൾ.
നവംബറിൽ പ്രൈമറി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് 21 വീതം പ്രവൃത്തിദിനങ്ങളാണ് ലക്ഷ്യമിടുന്നത്.
Comments (0)