പുളിയഞ്ചേരി-കൊയിലാണ്ടി ബസ് സര്‍വീസിന് സ്ഥിരം പെര്‍മിറ്റ് അനുവദിക്കണം: മന്ത്രിക്കും എം.എല്‍.എക്കും നിവേദനവും ഒപ്പ് ഹര്‍ജിയും സമര്‍പ്പിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി, കൊടക്കാട്ടുമുറി, കൊയിലോത്തുംപടി വഴി കൊയിലാണ്ടിയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന് സ്ഥിരം പെര്‍മിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോണിന് നിവേദനവും ബഹുജന ഒപ്പ്…

കൊയിലാണ്ടി: പുളിയഞ്ചേരി, കൊടക്കാട്ടുമുറി, കൊയിലോത്തുംപടി വഴി കൊയിലാണ്ടിയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന് സ്ഥിരം പെര്‍മിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോണിന് നിവേദനവും ബഹുജന ഒപ്പ് ഹര്‍ജിയും സമര്‍പ്പിച്ചു. കൊയിലാണ്ടി ആര്‍.ടി.ഒ. ഓഫീസില്‍ മന്ത്രി സന്ദര്‍ശനം നടത്തിയപ്പോഴാണ് കൊയിലാണ്ടി എം.എല്‍.എ. അഡ്വ. കെ. പ്രവീണ്‍ കുമാറിന്റെ സാന്നിധ്യത്തില്‍ നാട്ടുകാര്‍ തങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം മന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചത്.

റൂട്ടില്‍ സ്ഥിരം ബസ് സര്‍വീസ് ഇല്ലാത്തതുമൂലം വിദ്യാര്‍ത്ഥികളും സ്ഥിരം യാത്രക്കാരും ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ കടുത്ത യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. സ്ഥിരം പെര്‍മിറ്റ് അനുവദിക്കുന്നതിലൂടെ ഇതിന് ശാശ്വത പരിഹാരമാകുമെന്ന് നിവേദക സംഘം ചൂണ്ടിക്കാട്ടി.
നിവേദനം കൈമാറുന്നതിന് എന്‍. കെ. ഭാസ്‌കരന്‍, റഷീദ് പുളിയഞ്ചേരി, അഷ്‌റഫ് കെ. വി., നൗഷാദ് പി. കെ. എന്നിവര്‍ നേതൃത്വം നല്‍കി. കൗണ്‍സിലര്‍മാരായ ശ്രീനിവാസന്‍ എം. കെ., രമ്യ പി. എം. എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളുടെയും വായനശാലകളുടെയും സജീവ സഹകരണത്തോടെയാണ് ബഹുജന ഒപ്പ് ശേഖരണം നടത്തിയത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി നാട്ടുകാര്‍ അറിയിച്ചു.

The post പുളിയഞ്ചേരി-കൊയിലാണ്ടി ബസ് സര്‍വീസിന് സ്ഥിരം പെര്‍മിറ്റ് അനുവദിക്കണം: മന്ത്രിക്കും എം.എല്‍.എക്കും നിവേദനവും ഒപ്പ് ഹര്‍ജിയും സമര്‍പ്പിച്ചു appeared first on.

Comments (0)