പ്രോജക്റ്റ് അസിസ്റ്റന്റ് നിയമനം
പ്രോജക്റ്റ് അസിസ്റ്റന്റ് നിയമനം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്രോജക്റ്റ് അസിസ്റ്റന്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളുടെ പകർപ്പുകൾ സഹിതം…
പ്രോജക്റ്റ് അസിസ്റ്റന്റ് നിയമനം
അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്രോജക്റ്റ് അസിസ്റ്റന്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 28 നകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 18 നും 30 നും മദ്ധ്യേ. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കുന്നതാണ്.
യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മെൻ്റ് പാസായിരിക്കണം.അല്ലെങ്കിൽ
കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.
ഫോൺ : 0496-2500101
The post പ്രോജക്റ്റ് അസിസ്റ്റന്റ് നിയമനം appeared first on.
Comments (0)