സന്തോഷ് പെരവച്ചേരിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു

News Suresh MLA നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്ത് മുന്‍ അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന സന്തോഷ് പെരവച്ചേരിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. ബാലുശ്ശേരി എംഎല്‍എ വി.ടി സൂരജ് ഉദ്ഘാടനം…


News Suresh MLA

നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്ത് മുന്‍ അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന സന്തോഷ് പെരവച്ചേരിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. ബാലുശ്ശേരി എംഎല്‍എ വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു.

വോട്ടര്‍പട്ടികയിലെ പേര് വെട്ടിമാറ്റിയവര്‍ക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും രാജ്യത്തിന് വേണ്ടി നടത്തുന്ന പോരാട്ടത്തില്‍ എല്ലാവരും അണിചേരണമെന്ന് എംഎല്‍എ പറഞ്ഞു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ സുജാത അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് ഇ ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.

വാര്‍ഡ് അംഗങ്ങളായ പി.കെ സിനി, രാഘവന്‍ കൊരോങ്ങില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി.കെ ചന്ദ്രന്‍, പി.സി സുരേഷ്, വി.കെ ഇസ്മയില്‍, സി.എച്ച് സുരേന്ദ്രന്‍, ഇ ഗോവിന്ദന്‍ നമ്പീശന്‍, സി.എച്ച് ബാലന്‍, ഉണ്ണിനായര്‍ അച്ചുത് വിഹാര്‍, യു.ടി ബേബി, കെ.പി മനോഹരന്‍, ടി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

News Suresh MLA

Comments (0)