ഫെയ്സ് കോടിക്കൽ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പദയാത്ര

തിക്കോടി :കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഫെയ്സ് കോടിക്കൽ നടത്തിയ പദയാത്ര നമ്മുടെ സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാ വിപത്തിനെതിരെയുള്ള ശക്തമായ ഒരു മുന്നേറ്റമായി മാറി.…



തിക്കോടി :കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഫെയ്സ് കോടിക്കൽ നടത്തിയ പദയാത്ര നമ്മുടെ സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാ വിപത്തിനെതിരെയുള്ള ശക്തമായ ഒരു മുന്നേറ്റമായി മാറി. വിദ്യാർഥികളും യുവാക്കളും വനിതകളും മുതിർന്നവരും അണി നിരന്ന പദയാത്രയിൽ നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. വൈകിട്ട് 4 മണിക്ക് കോടിക്കൽ പുളിവളപ്പ് നിന്ന് ആരംഭിച്ച പദയാത്ര പയ്യോളി സബ് ഇൻസ്‌പെക്ടർ ഫ്ലാഗ് ഓഫ്‌ ചെയ്തു. ജാഥ ഡയറക്ടർ ഷഫീർ എഫ് എം ജാഥ ക്യാപ്റ്റൻ റിനാസ് എം എന്നിവർ പദയാത്ര നിയന്ത്രിച്ചു. 4 കിലോ മീറ്റർ കാൽ നടയായി രണ്ടു മണിക്കൂറോളം ആബാല വൃദ്ധം ജനങ്ങൾ പങ്കെടുത്ത പദയാത്ര 6 മണിക്ക് കോടിക്കൽ ടൗണിൽ സമാപിച്ചു. കൊയിലാണ്ടി S I സുനിൽകുമാർ സർ സമാപന പ്രഭാഷണം നടത്തി. ഫെയ്സ് കോടിക്കൽ പ്രസിഡന്റ്‌ ലിയാക്കത് എഫ് എം അധ്യക്ഷം വഹിച്ച സമാപന സമ്മേളനത്തിൽ നസീർ എഫ് എം സ്വാഗതവും സലീം പി ടി നന്ദിയും പറഞ്ഞു. പദയാത്രയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ഇ കെ മുഹമ്മദ്‌ മാസ്റ്റർ, പി കെ ഹുസൈൻ ഹാജി, സജിന പിരിശത്തിൽ, കുന്നുമ്മൽ ബഷീർ, സഹീറ സഹദ്, മന്നത് മജീദ്, ഹാഷിം മാസ്റ്റർ, ഷകീല കെ പി, വി കെ ഇസ്മയിൽ, പി കെ മുഹമ്മദ്‌ അലി, കെ പി കരീം, പി ബഷീർ, റംല പി വി, ഷൗക്കത്ത് സി സി തുടങ്ങിയവർ സംസാരിച്ചു.

Comments (0)