കൊയിലാണ്ടിയിൽ കാണാതായ വയോധികനെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാണാതായ വയോധികനെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നടേരി മരുതൂർ കെട്ടിന്റെ വളപ്പിൽ വിജയൻ (64) ആണ് മൂഴിക്കൽ മത്തൽ ഒല്ലച്ചേരി പ്രദേശത്തെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഒക്ടോബർ 28-ന് ഉച്ചയോടെയാണ് വിജയനെ വീട്ടിൽ…


കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാണാതായ വയോധികനെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നടേരി മരുതൂർ കെട്ടിന്റെ വളപ്പിൽ വിജയൻ (64) ആണ് മൂഴിക്കൽ മത്തൽ ഒല്ലച്ചേരി പ്രദേശത്തെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒക്ടോബർ 28-ന് ഉച്ചയോടെയാണ് വിജയനെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിൽ ഞായറാഴ്ച ഉച്ചയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ചു. മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാര്യ: സുമതി. മക്കൾ: സുബീഷ്, സുബിൻ രാജ്, ആതിര. മരുമകൻ: സുനീഷ്

Comments (0)