അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ 'തൊപ്പി'ക്കെതിരെ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന പ്രശസ്ത യൂട്യൂബർ നിഹാദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ കുറ്റം നിലനിൽക്കുമെന്നും ഐ.ടി. നിയമത്തിലെ വിവിധ…
കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന പ്രശസ്ത യൂട്യൂബർ നിഹാദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ കുറ്റം നിലനിൽക്കുമെന്നും ഐ.ടി. നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും റൂറൽ സൈബർ പോലീസ് വ്യക്തമാക്കി. എറണാകുളം സി.ജെ.എം. കോടതിയിലാണ് പോലീസ് കേസിന്റെ കുറ്റപത്രം നൽകിയത്.അതേസമയം, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ ചതിക്കുകയായിരുന്നു എന്നാണ് സംഭവത്തിൽ തൊപ്പിയുടെ പ്രതികരണം. സാമ്പത്തിക തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും ഇയാൾ ആരോപിച്ചു.ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ള വൻ പ്രേക്ഷക ശ്രദ്ധ നേടിയത്. എന്നാൽ ഇവർ ഉപയോഗിച്ചിരുന്ന ഭാഷയും ഉള്ളടകവും തുടക്കം മുതൽ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിലെ തർക്കങ്ങളെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ പരസ്യമായ ഏറ്റുമുട്ടലാണ് ഇവരുടെ യൂട്യൂബ് ചാനലുകൾ നീക്കം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചത്.ഇതിനിടെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന മറ്റൊരു പരാതിയിൽ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ചേരി സ്വദേശിന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഈ കേസിലും തൊപ്പി പ്രതിയാണ്. ജൂൺ 10-ന് രാത്രി നടന്ന് ലൈവ് സ്രീമിംഗിനിടെ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്.
Comments (0)