സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു.1938-ൽ കൊയിലാണ്ടിയിൽ സയ്യിദ് അഹ്മദ്…



കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു.1938-ൽ കൊയിലാണ്ടിയിൽ സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായാണ് ജനനം. കൊയിലാണ്ടി മുബാറക് റോഡിലെ വലിയകത്ത് ബംഗ്ലാവിലായിരുന്നു താമസം.1978 മുതൽ സുന്നി സംഘടനാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ഫൈസീസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, ജാമിഅ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം.മാട്ടൂൽ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഇ.കെ. ഹസൻ മുസ്‌ലിയാർ, സി.എം. വലിയുല്ലാഹി, ഇ.കെ. അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെയുള്ള പ്രമുഖർ ഗുരുവര്യന്മാരാണ്. അജ്മീർ ശരീഫ് നൽകുന്ന രണ്ടാമത് സുൽത്വാനുൽ ഹിന്ദ് അവാർഡ് നേടിയിട്ടുണ്ട്.

Comments (0)