പെയിൻ ആൻഡ്‌ പാലിയേറ്റിവ് പ്രവർത്തനം നാടിനു കരുത്തേകും.

പയ്യോളി അയനിക്കാട് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പതിനഞ്ചാം വാർഷികാഘോഷവും വയോജന സംഗമവും നടന്നു. നൂറോളം എഴുപതുവയസ്സു പ്രായം കഴിഞ്ഞവരെയും കിടപ്പു രോഗികളെയും വിവിധ മേഖലകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.തുടർന്ന് വിവിധ കലാ…



പയ്യോളി അയനിക്കാട് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പതിനഞ്ചാം വാർഷികാഘോഷവും വയോജന സംഗമവും നടന്നു. നൂറോളം എഴുപതുവയസ്സു പ്രായം കഴിഞ്ഞവരെയും കിടപ്പു രോഗികളെയും വിവിധ മേഖലകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.തുടർന്ന് വിവിധ കലാ പരിപാടികളും നടന്നു. വയോജന സംഗമം പ്രശ്‌സ്ത ഗായകൻ താജുദീൻ വടകര ഉദ്ഘാടനം ചെയ്യ്തു. ശാരീരിക അവശതകൾ അനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനും ചേർത്ത് പിടിക്കാനും പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനം സ്കൂൾതലത്തിൽ തുടങ്ങണമെന്നും അഭിപ്രായപ്പെട്ടു. രാജൻ കൊളാവിപ്പാലം അധ്യക്ഷ്യം വഹിച്ചു. എം. ടി. സുരേഷ് ബാബു,,ഡോ.കെ. പി. ബാലകൃഷ്ണൻ,മുനിസിപ്പൽ കൗൺസിലർമാരായ ബീന. കെ. കെ., മജിഷസുജു, ഷർമിന. കെ.ടി.വിവിധ പ്രതിനിധികളായ കെ. ടി. കേളപ്പൻ, രജീഷ്. കെ കെ, രഞ്ജിത്ത് പി. കെ, ദിനേശ്ബാബു പി. പി,വിജീഷ് സി കെ. ടി, കെ ടി പ്രജീഷ്, വി ഉത്തമൻ എന്നിവർ സംസാരിച്ചു.

Comments (0)