വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തിരുത്തല്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിര്‍ണായക തിരുത്തല്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഫോം 6 ന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്ന് SIR ഡിക്ലറേഷന്‍ നീക്കം ചെയ്തു. നേരത്തെ രണ്ട് വിഭാഗങ്ങള്‍ ഒറ്റ ഫോമിന്റെ ഭാഗമാക്കിയത്…

വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിര്‍ണായക തിരുത്തല്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഫോം 6 ന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്ന് SIR ഡിക്ലറേഷന്‍ നീക്കം ചെയ്തു. നേരത്തെ രണ്ട് വിഭാഗങ്ങള്‍ ഒറ്റ ഫോമിന്റെ ഭാഗമാക്കിയത് നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടര്‍മാര്‍ നല്‍കേണ്ട സത്യവാങ്മൂലം ഒഴിവാക്കി വ്യത്യസ്ത ഫോം ആക്കി നിലനിര്‍ത്തും.

നേരത്തെ രണ്ട് വിഭാഗങ്ങള്‍ ഒറ്റ ഫോമിന്റെ ഭാഗമാക്കിയത് നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഡിക്ലറേഷന്‍ പ്രകാരം അവസാന SIR ലെ വോട്ടറിന്റെ വിവരങ്ങളോ, മാതാപിതാക്കളുടെ വിവരങ്ങളോ നല്‍കാതെ എന്റോള്‍മെന്റുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഫോം 6 ല്‍ നിന്ന് ഡിക്ലറേഷന്‍ ഒഴിവാക്കും എന്ന് അറിയിച്ചിരുന്നു.

അതേസമയം, 6 സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ സമയപരിധി നീട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ അന്തിമ വോട്ടര്‍ പട്ടിക ഡിസംബര്‍ 22 ന് പ്രസിദ്ധീകരിക്കും. മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നവംബര്‍ 30 ന് പ്രസിദ്ധീകരിക്കും. അതിനിടെ ഡല്‍ഹി SIR നടപടികളില്‍ മുസ്തഫാബാദില്‍ വ്യാപക ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മുസ്ലിം വോട്ടര്‍മാരെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ബിജെപി ഏജന്റുമാര്‍ കൂട്ടത്തോടെ ഫോം 7 നല്‍കി എന്നാണ് ആരോപണം. ബി.ജെ.പി ബൂത്ത് ലെവല്‍ ഏജന്റുമാര്‍ സമര്‍പ്പിച്ച 572 ഫോം 7 അപേക്ഷകളും മുസ്ലിം വോട്ടര്‍മാര്‍ക്കെതിരെയായിരുന്നു.
താമസം മാറിയെന്നും മരിച്ചെന്നും കാണിച്ച് പേര് വെട്ടാന്‍ അപേക്ഷിച്ച 28 വോട്ടര്‍മാരും സ്വന്തം വീടുകളില്‍ താമസിക്കുന്നു എന്നും ദി ഹിന്ദു അന്വേഷണത്തില്‍ കണ്ടെത്തി.

The post വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തിരുത്തല്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍ appeared first on.

Comments (0)