ജനപങ്കാളിത്തത്തോടെ സുന്ദര നഗരത്തിലേക്ക്: ‘സ്മാര്‍ട്ട് കൊയിലാണ്ടി’ പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി നഗരസഭയുടെ സമഗ്ര ശുചിത്വ-മാലിന്യ പരിപാലന പദ്ധതിയായ ‘സ്മാര്‍ട്ട് കൊയിലാണ്ടി’യുടെ ഭാഗമായി നഗരത്തില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ യു. കെ. ചന്ദ്രന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.…

കൊയിലാണ്ടി നഗരസഭയുടെ സമഗ്ര ശുചിത്വ-മാലിന്യ പരിപാലന പദ്ധതിയായ ‘സ്മാര്‍ട്ട് കൊയിലാണ്ടി’യുടെ ഭാഗമായി നഗരത്തില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ യു. കെ. ചന്ദ്രന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിതകര്‍മ്മസേന, വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍, നഗരസഭ ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ ഡ്രൈവില്‍ പങ്കാളികളായി. ജനപങ്കാളിത്തത്തോടെ നഗരത്തെ സുസ്ഥിരവും വൃത്തിയുള്ളതുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 12-ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഐ. എ. എസ് നിര്‍വഹിക്കും. ചടങ്ങില്‍ നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരും ഉദ്യോഗസ്ഥരും സംസാരിച്ചു.

The post ജനപങ്കാളിത്തത്തോടെ സുന്ദര നഗരത്തിലേക്ക്: ‘സ്മാര്‍ട്ട് കൊയിലാണ്ടി’ പദ്ധതിക്ക് തുടക്കമായി appeared first on.

Comments (0)