നരേന്ദ്ര മോദി ട്രംപിന്റെ കളിപ്പാവ; രൂക്ഷവിമർശനവുമായി സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരസ്യമായി രൂക്ഷവിമർശനവുമായി സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ. നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കളിപ്പാവയായി മാറിയെന്നും ട്രംപ് പറയുന്നതിന് അനുസരിച്ചാണ് മോദി മുന്നോട്ട്…
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരസ്യമായി രൂക്ഷവിമർശനവുമായി സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ. നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കളിപ്പാവയായി മാറിയെന്നും ട്രംപ് പറയുന്നതിന് അനുസരിച്ചാണ് മോദി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ നടന്ന ജന്തർ മന്തർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഭിജീത് ദീപ്കെ.
സി.ജെ.പി.ക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന ബി.ജെ.പി.യുടെ ആരോപണത്തെയും അദ്ദേഹം യോഗത്തിൽ ശക്തമായി ചോദ്യം ചെയ്തു. വിദേശ ഫണ്ട് ലഭിക്കുന്നത് സി.ജെ.പി.ക്കല്ലെന്നും നരേന്ദ്ര മോദിക്കാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ താല്പര്യങ്ങൾ മോദി വിറ്റഴിച്ചു. ട്രംപിന് മുന്നിൽ കീഴടങ്ങിയത് മോദിയാണെന്നിരിക്കെ സി.ജെ.പി.ക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്ന് ആരോപിക്കുന്നത് വിരോധാഭാസമാണ്. മോദി പൂർണ്ണമായും ട്രംപിന് വിധേയപ്പെട്ട് പ്രവർത്തിക്കുകയാണെന്നും ട്രംപിന്റെ താരിഫ് ഭീഷണികൾക്ക് മുന്നിൽ മോദി മുട്ടുമടക്കിയെന്നും അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു
Comments (0)