കുറ്റ്യാടി നീട്ടൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; ഉള്‍വശം പൂര്‍ണ്ണമായും കത്തിനശിച്ചു

Fire Arts College Force കുറ്റ്യാടി: നീട്ടൂരില്‍ കടമേരി റഹ്‌മാനിയ ആര്‍ട്‌സ് കോളെജിന്റെ ബസിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. ബസില്‍…


Fire Arts College Force

കുറ്റ്യാടി: നീട്ടൂരില്‍ കടമേരി റഹ്‌മാനിയ ആര്‍ട്‌സ് കോളെജിന്റെ ബസിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. ബസില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ തന്നെ നാദാപുരം ഫയര്‍ഫോഴ്സിനെയും കുറ്റ്യാടി പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സംഘം വേഗത്തില്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ തീ പടര്‍ന്ന് പിടിച്ചതോടെ ബസിന്റെ ഉള്‍വശം പൂര്‍ണ്ണമായും കത്തിനശിച്ചു. സീറ്റുകളും മറ്റ് ഉള്‍ഭാഗങ്ങളും പൂര്‍ണ്ണമായി നശിച്ച നിലയിലാണ്.

വീടിനോട് ചേര്‍ന്ന് ബസ് പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ വീട്ടുകാര്‍ ആദ്യം ഏറെ ഭയന്നെങ്കിലും തീ വീട്ടിലേക്ക് പടരാതെ ഫയര്‍ഫോഴ്സ് നിയന്ത്രിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോളെജ് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Fire Arts College Force

Comments (0)