മലപ്പുറത്ത് സ്കൂൾ കെട്ടിടത്തിന് തീപിടിച്ചു; ഇടിമിന്നലേറ്റതാണെന്ന് സംശയം
മലപ്പുറം: എടക്കര മുണ്ട ഗൈഡൻസ് പബ്ലിക് സ്കൂളിൽ തീപിടിത്തം. ഇന്നലെ രാത്രി ഏഴരയോടെയാണ് സ്കൂൾ കെട്ടിടത്തിന് തീപിടിച്ചത്. ശക്തമായ ഇടിമിന്നലേറ്റതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും…
മലപ്പുറം: എടക്കര മുണ്ട ഗൈഡൻസ് പബ്ലിക് സ്കൂളിൽ തീപിടിത്തം. ഇന്നലെ രാത്രി ഏഴരയോടെയാണ് സ്കൂൾ കെട്ടിടത്തിന് തീപിടിച്ചത്.
ശക്തമായ ഇടിമിന്നലേറ്റതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല.
Comments (0)