കുറ്റ്യാടി യിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കുറ്റ്യാടി യിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കുറ്റ്യാടി: നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

പരിക്കേറ്റവരെ ഉടൻ തന്നെ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർക്ക് വിദഗ്ധ ചികിത്സ ആവശ്യമായേക്കുമെന്നാണ് വിവരം. അപകടത്തിൽ ലോറിയുടെ കേബിനിൽ കുടുങ്ങിയ ഡ്രൈവറെ ചേലക്കാട് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി.

അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് ഗതാഗതം താൽക്കാലികമായി തടസപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Comments (0)