ദേശീയ കാൻസർ അവബോധ ദിനം ആചരിച്ചു
പയ്യോളി നഗരസഭയും യു പി എച്ച് സി പയ്യോളിയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുക്യാമ്പ് ബഹുമാനപ്പെട്ട പയ്യോളി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സാഹിറ എൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ അഫ്സൽ സി കെ മുഖ്യാതിഥിയായിരുന്നു. വൈസ്…
പയ്യോളി നഗരസഭയും യു പി എച്ച് സി പയ്യോളിയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുക്യാമ്പ് ബഹുമാനപ്പെട്ട പയ്യോളി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സാഹിറ എൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ അഫ്സൽ സി കെ മുഖ്യാതിഥിയായിരുന്നു. വൈസ് ചെയർമാൻ ശ്രീ മുജേഷ് ശാസ്ത്രി അധ്യക്ഷം വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി കെ ടി സിന്ധു സ്വാഗതം പ്രസംഗം നടത്തി. ചടങ്ങിൽ സി.പി ഫാത്തിമ (ചെയർപേഴ്സൺ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി), പി.കുഞ്ഞാമു (ചെയർമാൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി), പി എം ഹൈറുന്നിസ(ചെയർപേഴ്സൺ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി), ഡോ. രാജേഷ് എൻ(ചീഫ് മെഡിക്കൽ ഓഫീസർ താലൂക്ക് ആയുർവേദ ആശുപത്രി തച്ചൻകുന്ന്), ഡോ. സുനിത ശ്രീധർ(മെഡിക്കൽ ഓഫീസർ ഹോമിയോപ്പതി ആയുഷ് പ്രൈമറി ഹെർത്ത് സെൻ്റർ പയ്യോളി), ശ്രീ വിനോദൻ എം. കെ (ഹെൽത്ത് സൂപ്പർവൈസർ സി. എച്ച്. സി മേലടി), ശ്രീ. കെ. ജയരാജ്(ഹെൽത്ത് ഇൻസ്പെക്ടർ എഫ് എച്ച് സി ഇരിങ്ങൽ), ശ്രീ ടി പി പ്രജീഷ് കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, പയ്യോളി മുൻസിപ്പാലിറ്റി), കൗൺസിലർമാരായ ശ്രീ ദേവദാസൻ എം. കെ, ശ്രീമതി വിനീത സോമൻ, ശ്രീ.എം.വി. ബാബു, ശ്രീമതി.ഗീത ടി കെ, ശ്രീമതി. ഷൈന പി.കെ എന്നിവർ പങ്കെടുത്തു.മെഡിക്കൽ ഓഫീസർ ഡോക്ടർ സായി ലക്ഷ്മി കെ നന്ദി പറഞ്ഞു.ക്യാമ്പിൽ ഗർഭാശയഗള ക്യാൻസർ സ്ക്രീനിങ് ഡോ ഹേമലതയുടെ നേതൃത്വത്തിൽ നടന്നു. വൃക്കരോഗനിർണ്ണയം, നേത്രപരിശോധന, ഡോ. മേഘമധു(ഇഎൻടി), ഡോ. അഞ്ജന( ത്വക്ക് രോഗ വിഭാഗം), ദന്തപരിശോധന, ഡോ. സുനിത ശ്രീധർ (ഹോമിയോ), ഡോ. അമൃത ആർ, ഡോ. ഷെറിൻ കെ, ഡോ. ജാസിം(ആയുർവേദം )എന്നിവരുടെ സേവനം ലഭ്യമായിരുന്നു. ക്യാൻസർ സ്ക്രീനിംഗ് 67 പേർക്ക് നടത്തി. 27 പേരുടെ PAP സ്മിയർ പരിശോധനക്കായി അയച്ചു. ഇ എൻടി വിഭാഗത്തിൽ 67 പേർ, തൃക്ക് രോഗ വിഭാഗത്തിൽ 86 പേർ, ദന്തരോഗ വിഭാഗത്തിൽ ഡോ. സുശാന്ത് കൃഷ്ണ, ഡോ. നൗഫൽ, ഡോ.രൂപിന, ഡോ. സൽമാൻ എന്നിവർ പരിശോധിച്ചു. ദന്തരോഗത്തിൽ 30 പേർ, ഹോമിയോ 25 പേർ, ആയുർവേദം 45 പേർ, നേത്ര വിഭാഗത്തിൽ 101 പേർ അതിൽ 25 പേർക്ക് തിമിരവും ഒരാൾക്ക് ഡയബറ്റിക് റെടിനോപ്പതിയും സ്ഥീകരിച്ചു. 17 പേരുടെ സാമ്പിൽ കഫ പരിശോധനയ്ക്ക് അയച്ചു. ICTC സേവനങ്ങൾ 11 പേർ പ്രയോജനപ്പെടുത്തി. ജീവിതശൈലി രോഗ നിർണ്ണയത്തിൽ 83 പേർ പങ്കെടുത്തു. ഫിസിയോതെറാപ്പി & പാലിയേറ്റീവിൽ 10 പേർ വീതം സേവനങ്ങൾ തേടി. ഫാർമസി സേവനങ്ങൾ 243 പ്രയോജനപ്പെടുത്തി. പൊതുജനങ്ങൾക്കായുള്ള ബേസിക് ലൈഫ് സപോർട്ട് ട്രെയനിങ്ങിൽ 65 പേർ പങ്കെടുത്തു. യോഗ പരിശീലനത്തിൽ 40 പേർ പങ്കെടുത്തു. ഡോക്ടർ ഷമ അബ്ദുൽ ഖാദർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുബീഷ് ടി കെ അർബൻ ഹെൽത്ത് കോർഡിനേറ്റർ ശ്രീ സന്ദീപ് R,ശ്രീ സത്യജിത്ത് S,എന്നിവർ ചടങ്ങിൽ പങ്കെടുത്തു ക്യാമ്പിൽ 797 പങ്കെടുത്തു.യു പി എച്ച് സി പയ്യോളിയിലെ സ്റ്റാഫ് അംഗങ്ങൾ, ആശാപ്രവർത്തകർ, മുനിസിപ്പാലിറ്റി ടീം അംഗങ്ങൾ,കുടുംബശ്രീ ഹരിത കർമ്മ സേന,തച്ചംകുന്ന് കൂട്ടായ്മ, എച്ച് എം സി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വാർഡുകളിലെ കൗൺസിലർമാർ, നാട്ടുകാർ, വ്യാപാരി വ്യവസായി ഏകോപന സമിതി, കൊയിലാണ്ടി TDRF ടീം അംഗങ്ങൾ എന്നിവർ ക്യാമ്പുമായി സഹകരിച്ചു.
Comments (0)