ദേശീയപാത വികസനം: കൊയിലാണ്ടിയില്‍ സി.പി.ഐ (എം) നേതൃത്വത്തില്‍ ബഹുജന ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം) നേതൃത്വത്തില്‍ കോമത്തുകരയില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. ബപ്പന്‍കാട് ടോള്‍ ബൂത്തിന് സമീപത്ത് നിന്ന്…

കൊയിലാണ്ടി: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം) നേതൃത്വത്തില്‍ കോമത്തുകരയില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. ബപ്പന്‍കാട് ടോള്‍ ബൂത്തിന് സമീപത്ത് നിന്ന് ആരംഭിച്ച്, പ്രകടനമായാണ് പ്രവര്‍ത്തകര്‍ സമര കേന്ദ്രത്തിലേക്ക് എത്തിയത്. ധര്‍ണ്ണാ സമരം സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം എസ്. കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി.

കൊയിലാണ്ടി നഗരത്തിന്റെ വികസനത്തെയും ജനങ്ങളുടെ സുഗമമായ യാത്രയെയും ബാധിക്കുന്ന മൂന്ന് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബഹുജന സമരം. കൊയിലാണ്ടി NH 66 ല്‍ നിന്നും നഗരത്തിലേക്കും, തിരിച്ച് നഗരത്തില്‍ നിന്ന് ദേശീയപാതയിലേക്കും വാഹനങ്ങള്‍ക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള സൗകര്യം (Entry/Exit) അനുവദിക്കുക.

വിയ്യൂര്‍ പന്തലായനി റോഡില്‍ പുതിയ അണ്ടര്‍പാസ് അനുവദിക്കുക. കൊയിലാണ്ടി മേഖലയിലെ ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുക.

ചടങ്ങില്‍ കെ. ദാസന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ യു. കെ. ചന്ദ്രന്‍, കെ. സത്യന്‍, കെ. ടി. സിജേഷ്, ആര്‍. കെ. അനില്‍കുമാര്‍, എന്‍. കെ. ഭാസ്‌കരന്‍. സമരസമിതി കണ്‍വീനര്‍ എല്‍. ജി. ലിജീഷ്, കെ. ഷിജു എന്നിവര്‍ സംസാരിച്ചു.

The post ദേശീയപാത വികസനം: കൊയിലാണ്ടിയില്‍ സി.പി.ഐ (എം) നേതൃത്വത്തില്‍ ബഹുജന ധര്‍ണ്ണ നടത്തി appeared first on.

Comments (0)