ക്യാൻസർ മരുന്നുകളുടെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ക്യാൻസർ മരുന്നുകളുടെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. 1364 മരുന്നുകളുടെ വിലയാണ് കുറച്ചത്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് വില കുറച്ചത്. 137 ക്യാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ 30…
ന്യൂഡൽഹി: രാജ്യത്ത് ക്യാൻസർ മരുന്നുകളുടെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. 1364 മരുന്നുകളുടെ വിലയാണ് കുറച്ചത്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് വില കുറച്ചത്. 137 ക്യാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ 30 ശതമാനമാക്കിയും പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഈ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം ആകെ 3540.38 കോടി രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. മരുന്നുകളുടെ വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ നടപടി.
'ഫാർമ സഹി ദാം' (Pharma Sahi Daam) മൊബൈൽ ആപ്പ് വഴിയോ NPPA വെബ്സൈറ്റ് (nppa.gov.in) വഴിയോ മരുന്നുകളുടെ വില സ്ഥിരീകരിക്കാവുന്നതാണ്. അമിത വില ഈടാക്കുന്നതായി പരാതിയുണ്ടെങ്കിൽ 'ഫാർമ ജൻ സമാധാൻ' പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം, 1800-111-255 എന്ന നമ്പറിൽ NPPA ഹെൽപ്പ് ലൈനുമായും ബന്ധപ്പെടാം.
Comments (0)