കൊയിലാണ്ടിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. പന്തലായനി സ്വദേശി കക്രാട്ട്കുന്ന് സൂരജിനാണ് (24) പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം…
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. പന്തലായനി സ്വദേശി കക്രാട്ട്കുന്ന് സൂരജിനാണ് (24) പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം നടന്നത്.
സൂരജ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ നിന്ന് വരികയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ സ്ഥലത്തുണ്ടായിരുന്ന വാഹനയാത്രികരും കച്ചവടക്കാരും ചേർന്ന് പരിക്കേറ്റ യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി സൂരജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)