വരയുടെ ഉത്സവമായി കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ആർടെക്സ് പെയിന്റിങ് മത്സരം
കൊയിലാണ്ടി: കൊയിലാണ്ടി കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ആർടെക്സ് മെഗാ പെയിന്റിങ് മത്സരം ടൗൺഹാളിൽ നടന്നു. മൂന്ന് വയസ്സു മുതലുള്ള വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർത്ഥികൾ പങ്കെടുത്തു. കൊയിലാണ്ടിയുടെ പ്രകൃതി, ചരിത്രം, ഉത്സവങ്ങൾ…
കൊയിലാണ്ടി: കൊയിലാണ്ടി കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ആർടെക്സ് മെഗാ പെയിന്റിങ് മത്സരം ടൗൺഹാളിൽ നടന്നു. മൂന്ന് വയസ്സു മുതലുള്ള വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർത്ഥികൾ പങ്കെടുത്തു. കൊയിലാണ്ടിയുടെ പ്രകൃതി, ചരിത്രം, ഉത്സവങ്ങൾ എന്നിവയായിരുന്നു ചിത്രരചനയുടെ പ്രമേയം.
കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തു. കൗൺസിലർ തസ്നിയ എം.കെ., അഡ്വ. കെ. സത്യൻ, എൻ.ഇ. ഹരികുമാർ, പി.കെ. ഭരതൻ, രാജേഷ് കീഴരിയൂർ, വിനോദ് വായനാരി, സി.കെ. അരുൺ, യു. ഉണ്ണികൃഷ്ണൻ, സോമൻ പൂക്കാട് എന്നിവർ സംസാരിച്ചു.
മത്സരാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ. വിതരണം ചെയ്തു. നഗരസഭാ കൗൺസിലർ സി.കെ. ജയദേവൻ, സംവിധായകൻ മനു ഡാവിഞ്ചി, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് അഖില, കെ.കെ. വൈശാഖ്, കെ.എം. സുമതി, വി.പി. ഭാസ്കരൻ, വിനോദ് കുമാർ, പി.കെ. അരവിന്ദൻ, ലാൽ രഞ്ജിത്, സായ് പ്രസാദ്, സുരേഷ് ഉണ്ണി, എസ്.ആർ.എസ്. സുരേഷ്, ശിവൻ നടേരി, മധു ബാലൻ എന്നിവർ സംബന്ധിച്ചു.
The post വരയുടെ ഉത്സവമായി കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ആർടെക്സ് പെയിന്റിങ് മത്സരം appeared first on.
Comments (0)