കേരളത്തിൽ എല്‍നിനോയുടെ പേരില്‍ വീണ്ടും പവര്‍കട്ട്
കേരളത്തിൽ എല്‍നിനോയുടെ പേരില്‍ വീണ്ടും പവര്‍കട്ട് കേരളത്തില്‍ എല്‍നിനോയുടെയും മഴക്കുറവിന്റെയും പേരില്‍ വീണ്ടും പവര്‍കട്ട്. ഇന്ന് വൈകിട്ട് ഏഴു മുതല്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് വൈദ്യുതി ബോര്‍ഡ് (കെ.എസ്.ഇ.ബി)…
കേരളത്തിൽ എല്‍നിനോയുടെ പേരില്‍ വീണ്ടും പവര്‍കട്ട് കേരളത്തില്‍ എല്‍നിനോയുടെയും മഴക്കുറവിന്റെയും പേരില്‍ വീണ്ടും പവര്‍കട്ട്. ഇന്ന് വൈകിട്ട് ഏഴു മുതല്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് വൈദ്യുതി ബോര്‍ഡ് (കെ.എസ്.ഇ.ബി) അറിയിച്ചു.
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേമന ഉയര്‍ന്ന നിലയില്‍ തുടരുന്നതും ആണ് കാരണമെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിച്ചെന്നും കെ.എസ്.ഇ.ബി പറയുന്നു.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുത ലഭ്യതയും കുറവുണ്ട്. ഇതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.
English Summary : Power Cuts Loom in Kerala Once Again Due to El Niño and Rainfall Shortage.The Kerala State Electricity Board (KSEB) has announced that partial power restrictions may be required starting this evening from 7:00 PM. KSEB attributes this to a significant shortage of rainfall caused by the El Niño phenomenon, coupled with relatively high atmospheric temperatures.
Comments (0)