കാസിമിറോ ഇനി മെസ്സിക്കൊപ്പം; ഇന്റർ മയാമിയിലേക്ക് ചേക്കേറി ബ്രസീലിയൻ താരം

ബ്രസീലിയൻ മിഡ്ഫീൽഡർ കാസിമിറോ എം.എൽ.എസ് ക്ലബ്ബായ ഇന്റർ മയാമിയിൽ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് ബ്രസീലിയൻ താരം അമേരിക്കയിലേക്ക് കൂടു മാറിയത്.
താരത്തിന്റെ മുന്നിൽ 2027 വരെ കരാറും 2029 വരെ കരാർ നീട്ടാനുള്ള ഓപ്ഷനും ഉണ്ട്. ഇന്റർ മയാമിയിൽ എത്താനുള്ള കാരണത്തെക്കുറിച്ചും ബ്രസീലിയൻ താരം തുറന്നു പറഞ്ഞു. ലയണൽ മെസി, ലൂയി സുവാരസ് എന്നിവരോടൊപ്പം കളിക്കാനുള്ള അവസരമാണ് അദ്ദേഹത്തെ ആകർഷിച്ചതെന്ന് കാസിമിറോ ട്രാൻസ്ഫർ നടന്നതിന് ശേഷം വ്യക്തമാക്കിയത്.
റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്കൊപ്പം മിന്നും പ്രകടനമാണ് ബ്രസീലിയൻ താരം കാഴ്ചവെച്ചിട്ടുള്ളത്.
റയലിനൊപ്പം 5 ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ പങ്കാളിയായ കാസിമിറോ യുണൈറ്റഡിനൊപ്പവും ഒരുപിടി കിരീടങ്ങൾ സ്വന്തമാക്കി. 91 തവണ ബ്രസീലിന് വേണ്ടി കളിച്ചിട്ടുണ്ട്. 2026 ലോകപ്പിലും അദ്ദേഹം ബ്രസീലിനു വേണ്ടി കളിച്ചിട്ടുണ്ട്.
Comments (0)