നാടിന് അഭിമാനമായി മാറിയ സൈബ ഫാത്തിമക്ക് വനിതാ ലീഗ് സ്നേഹാദരവ്
Fathima Children League ചെറുവണ്ണൂര്‍: എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ചികിത്സാ സമാഹരണ ഫണ്ടിലേക്ക് സ്വന്തം കാതിലെ സ്വര്‍ണ കമ്മല്‍ ഊരി നല്കി നാടിന് അഭിമാനമായി മാറിയ ഏഴാം ക്ലാസുകാരി സൈബ ഫാത്തിമക്ക് പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി…
Fathima Children League
ചെറുവണ്ണൂര്‍: എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ചികിത്സാ സമാഹരണ ഫണ്ടിലേക്ക് സ്വന്തം കാതിലെ സ്വര്‍ണ കമ്മല്‍ ഊരി നല്കി നാടിന് അഭിമാനമായി മാറിയ ഏഴാം ക്ലാസുകാരി സൈബ ഫാത്തിമക്ക് പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി സ്നേഹാദരവ് നല്കി.
ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് കുന്നുമ്മതാഴ ഷറഫുദീന്‍ - തഹരി ദമ്പതികളുടെ മകളാണ് സൈബ ഫാത്തിമ. ചെറിയ പ്രായത്തില്‍ തന്നെ വലിയ മനസ്സ് കാണിച്ച സൈബയുടെ പ്രവൃത്തി നാട്ടുകാര്‍ക്കാകെ അഭിമാനമായിരിക്കുകയാണ്.
ഒരു വയസ്സും 8 മാസവും പ്രായമുള്ള ഡാവിഡ്, ഏതന്, ഒലിവര്‍ എന്നീ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സ്വരൂപിക്കുന്ന 'കൂടെയുണ്ട് കേരളം' 50 കോടി ഫണ്ട് സമാഹരണത്തിലേക്കാണ് സൈബ തന്റെ സ്വര്‍ണ്ണാഭരണം ഊരി നല്‍കിയത്.
എസ്എംഎ എന്ന അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയ്ക്കായി കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാനുള്ള പോരാട്ടത്തില്‍ തന്റെ പങ്ക് വഹിക്കണമെന്ന ചിന്തയാണ് ഈ കൊച്ചു മിടുക്കിയെ അതിന് പ്രേരിപ്പിച്ചത്. സൈബ ഫാത്തിമയുടെ ഈ മാതൃകാപരമായ പ്രവൃത്തി സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നത്.
സ്വന്തം ആഭരണത്തോടുള്ള മോഹത്തേക്കാള്‍ മറ്റൊരു കുഞ്ഞിന്റെ ജീവന് വലുതാണെന്ന തിരിച്ചറിവ് ഏഴാം ക്ലാസുകാരിയില്‍ നിന്ന് മുതിര്‍ന്നവര്‍ക്ക് പോലും പഠിക്കാനുള്ള പാഠമാണ്. സോഷ്യല്‍ മീഡിയയിലൂടെയും നാട്ടുകാരിലൂടെയും സൈബയുടെ പ്രവൃത്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സൈബ ഫാത്തിമയെ നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി ഭാരവാഹികള്‍ വീട്ടിലെത്തി അനുമോദിച്ചു. നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് ഉപഹാര സമര്‍പ്പണം നടത്തി.
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സല്‍മ നന്മനകണ്ടി, ട്രഷറര്‍ സീനത്ത് തറമ്മല്‍, എ.വി. സക്കീന, എം.എം ആയിഷ, സീനത്ത് വടക്കയില്‍, ആര്.എം ത്വാഹിറ എന്നിവര്‍ സംബന്ധിച്ചു. സൈബയെപ്പോലുള്ള കുട്ടികള്‍ നാടിന്റെ ഭാവി പ്രതീക്ഷയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. അവളുടെ കാരുണ്യവും മനുഷ്യസ്നേഹവും എല്ലാ കുട്ടികള്‍ക്കും മാതൃകയാക്കണമെന്നും അവര്‍ പറഞ്ഞു.
മാതാപിതാക്കളായ ഷറഫുദീനെയും തഹരിയെയും ഭാരവാഹികള്‍ പ്രത്യേകം അഭിനന്ദിച്ചു. മകളെ ഇത്തരത്തില്‍ നല്ല മൂല്യങ്ങള്‍ പഠിപ്പിച്ച് വളര്‍ത്തിയതിന് മാതാപിതാക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
Fathima Children League
Comments (0)