ആദ്യ സെമിയിൽ യുറോപ്പ്യൻ രാജാക്കന്മാർ കൊമ്പുകോർക്കും

2026 ഫിഫ ലോകകപ്പിന്റെ ആദ്യസെമി ഫൈനലിൽ യൂറോപ്യൻ വമ്പന്മാരായ സ്പെയിനും ഫ്രാൻസും നേർക്കുനേർ ഏറ്റുമുട്ടും . ടൂർണമെന്റിലെ ഏറ്റവും മികച്ച ഫോമിലുള്ള രണ്ട് ടീമുകൾ ഫൈനൽ ടിക്കറ്റിനായി പോരാടുമ്പോൾ ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികൾ ആവേശത്തിന്റെ കൊടുമുടിയിലാണ്.
ചരിത്രം ആവർത്തികാനയാണ് സ്പെയിനിന്റെ യുവനിര.
2010-ൽ ലോകകിരീടം ചൂടിയതിന് ശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. തങ്ങളുടെ സിഗ്നേച്ചർ ശൈലിയായ 'ടിക്കി-ടാക്ക'യും യുവതാരങ്ങളുടെ അസാധ്യ വേഗതയും കരുത്താക്കിയാണ് സ്പെയിൻ ഇത്തവണ കളത്തിലിറങ്ങുന്നത്. ടൂർണമെന്റിലെ ആദ്യ 5 മത്സരങ്ങളിലും ഒരു ഗോൾ പോലും വഴങ്ങാതെ അപരാജിത കുതിപ്പ് നടത്തിയ സ്പെയിൻ, ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ ഒരു ഗോൾ വഴങ്ങിയെങ്കിലും തകർപ്പൻ ജയത്തോടെ സെമി ഉറപ്പാക്കുകയായിരുന്നു.
തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ടാണ് ഫ്രാൻസ് പോരാട്ടത്തിനിറങ്ങുന്നത്
2018-ലെ ചാമ്പ്യന്മാരും 2022-ലെ റണ്ണേഴ്സ് അപ്പുമായ ഫ്രാൻസ് തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന ചരിത്രനേത്തിനാണ് ലക്ഷ്യമിടുന്നത്. ക്വാർട്ടർ ഫൈനലിൽ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഫ്രഞ്ച് പടയുടെ വരവ്. സൂപ്പർ താരം കിലിയൻ എംബാപ്പെയും അന്റോയിൻ ഗ്രീസ്മാനും നയിക്കുന്ന മുന്നേറ്റനിരക്ക് ഏത് പ്രതിരോധ കോട്ടയും അനായസം തകർക്കാൻ കഴിയുന്നവരാണ് . 1998-ലും 2018-ലും മുത്തമിട്ട ഫ്രാൻസ് തങ്ങളുടെ മൂന്നാം ലോകകിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
Comments (0)