കനത്ത മഴയില്‍ പേരാമ്പ്രയില്‍ വെള്ളക്കെട്ട്: ബസ് സ്റ്റാന്‍ഡ് മുതല്‍ ചെമ്പ്ര റോഡ് വരെ ഗതാഗതം തടസ്സപ്പെട്ടു
Rain Jam Protest പേരാമ്പ്ര: ഇന്ന് രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍ മുതല്‍ ചെമ്പ്ര റോഡ് ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് ഏറ്റവും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായത്.…
Rain Jam Protest
പേരാമ്പ്ര: ഇന്ന് രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍ മുതല്‍ ചെമ്പ്ര റോഡ് ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് ഏറ്റവും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായത്. റോഡില്‍ ഏകദേശം ഒരു അടിയോളം വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
വെള്ളക്കെട്ടുള്ള ഭാഗത്ത് കയര്‍ കെട്ടി ഗതാഗതം നിരോധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ ബൈപ്പാസ് വഴി തിരിച്ചുവിടുകയാണ്. ഇത് ടൗണില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. തിരക്കേറിയ സമയമായതിനാല്‍ നിരവധി വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വെള്ളക്കെട്ടിനൊപ്പം സമീപത്തെ കടകളിലും വെള്ളം കയറി.
കച്ചവടക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഓരോ മഴക്കും ശേഷം ഇവിടെ വെള്ളം കയറുന്നത് പതിവ് കാഴ്ചയാണെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെള്ളക്കെട്ടില്‍ കടലാസ് തോണിയിറക്കി പ്രതിഷേധം നടത്തി.
അധികൃതരുടെ അനാസ്ഥയാണ് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ പ്രശ്‌നത്തിന് കാരണമെന്ന് അവര്‍ ആരോപിച്ചു. അടിയന്തരമായി ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
Rain Jam Protest
Comments (0)