പയ്യോളിയിൽ സിപിഐ എം പ്രചാരണ ബോർഡ് നശിപ്പിച്ചു സംഭവത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം
പയ്യോളി : ഡൽഹിയിലെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥാപിച്ച ബോർഡ് ബിജെപി പ്രവർത്തകർ നശിപ്പി ച്ചതായി സിപിഐ എം അയനിക്കാട് സൗത്ത് ബ്രാഞ്ച് സേവന നഗറിലെ സ്വകാര്യ വ്യക്തി യുടെ സ്ഥലത്ത് സ്ഥാപിച്ച ബോർഡ് ആണ് വെള്ളിരാത്രി11.30ഓടെ…
പയ്യോളി : ഡൽഹിയിലെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥാപിച്ച ബോർഡ് ബിജെപി പ്രവർത്തകർ നശിപ്പി ച്ചതായി സിപിഐ എം അയനിക്കാട് സൗത്ത് ബ്രാഞ്ച് സേവന നഗറിലെ സ്വകാര്യ വ്യക്തി യുടെ സ്ഥലത്ത് സ്ഥാപിച്ച ബോർഡ് ആണ് വെള്ളിരാത്രി11.30ഓടെ ബിജെപി പ്രവർ ത്തകർസംഘടിതമായി എത്തി നശിപ്പിച്ചതായാണ് പരാതി. പ്രസ്തുത സ്ഥലത്ത് ബിജെപിയുടെ കൊടികൾ കെട്ടുകയും ചെയ്തു..സംഭവം സംബന്ധിച്ച് ബ്രാഞ്ച് സെക്രട്ടറി വി വി അനിത പയ്യോളി പൊലീസിൽ പരാതി നൽകി. ഈ പ്രദേശ ത്ത് സ്ഥാപിക്കുന്ന സിപിഐ എമ്മിൻ്റെ യും വർഗ ബഹുജന സംഘടനകളുടെയും ബോർഡുകളും കൊടികളും തോരണങ്ങ ളും നിരന്തരം നശിപ്പിക്കപ്പെടുകയാണെന്ന് അനിത പറഞ്ഞു. കോടിയേരിയുടെ നിര്യാ ണത്തെതുടർന്ന് ആദരാഞ്ജലികൾ അർ പ്പിച്ച് സ്ഥാപിച്ചബോർഡ് ഒറ്റരാത്രി കൊണ്ട് ഈ കൂട്ടർ നശിപിച്ചിരുന്നു.
Comments (0)