കുറുവങ്ങാട് തച്ചിലേരി പറമ്പില്‍ മയിലിനെ പെരുമ്പാമ്പ് പിടികൂടി
കൊയിലാണ്ടി: കുറുവങ്ങാട് തച്ചിലേരി പറമ്പില്‍ മയിലിനെ പെരുമ്പാമ്പ് പിടികൂടി ഇന്ന് രാവിലെയോടെയായിരുന്നു. മയിലിന്റെ ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ഫോറസ്റ്റ്…

കൊയിലാണ്ടി: കുറുവങ്ങാട് തച്ചിലേരി പറമ്പില്‍ മയിലിനെ പെരുമ്പാമ്പ് പിടികൂടി ഇന്ന് രാവിലെയോടെയായിരുന്നു. മയിലിന്റെ ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാരുടെ ബഹളമായതോടെ പെരുമ്പാമ്പ് മയിലിനെ വിട്ട് സമീപത്തെ വാഴയില്‍ ചുറ്റി നിന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയും ജീവന്‍ നഷ്ടപ്പെട്ട മയിലിനെ ഫോറസ്റ്റ് അധികൃതരെത്തി തുടര്‍നടപടി സ്വീകരിച്ചു
Comments (0)