ആയഞ്ചേരിയിൽ എച്ച്ടി ലൈൻ പോസ്റ്റിൽ കാർ ഇടിച്ചു; വൈദ്യുതി വിതരണം തടസ്സപ്പെട്ടു

വടകര: ആയഞ്ചേരി (HT) വൈദ്യുതി ലൈൻ പോസ്റ്റിലേക്ക് കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോസ്റ്റുകൾ തകർന്നു. ഇന്ന് രാവിലെ ആയഞ്ചേരി തണ്ടോട്ടിൽ വെച്ചായിരുന്നു സംഭവം.ഇടിയുടെ ആഘാതത്തിൽ എച്ച്ടി ലൈനുകൾ പൊട്ടി വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം…





വടകര: ആയഞ്ചേരി (HT) വൈദ്യുതി ലൈൻ പോസ്റ്റിലേക്ക് കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോസ്റ്റുകൾ തകർന്നു. ഇന്ന് രാവിലെ ആയഞ്ചേരി തണ്ടോട്ടിൽ വെച്ചായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ എച്ച്ടി ലൈനുകൾ പൊട്ടി വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകരാറിലായ പോസ്റ്റുകൾ മാറ്റി വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Comments (0)