ബിഹാറിൽ ബോട്ട് മറിഞ്ഞ് 13 മരണം; മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികൾ

പട്ന/വൈശാലി: ബിഹാറിൽ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 13 പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബോട്ടിൽ 30 യാത്രക്കാരാണുണ്ടായിരുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. നദിക്കപ്പുറമുള്ള ഗ്രാമത്തിലെ ഒരു…

പട്ന/വൈശാലി: ബിഹാറിൽ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 13 പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബോട്ടിൽ 30 യാത്രക്കാരാണുണ്ടായിരുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

നദിക്കപ്പുറമുള്ള ഗ്രാമത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. വൈശാലി ജില്ലയിലെ രാഘോപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എൻ.ഡി.ആർ.എഫ് സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

മരണസംഖ്യ ഉയർന്നേക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം സഹായധനവും പ്രഖ്യാപിച്ചു.

Comments (0)