ജനകീയ ദുരന്ത നിവാരണ സേനയുടെ പത്താം വാർഷികാഘോഷം നാളെ

ജനകീയ ദുരന്ത നിവാരണ സേനയുടെ പത്താം വാർഷികാഘോഷം നാളെ
കുറ്റ്യാടി: ജനകീയ ദുരന്ത നിവാരണ സേനയുടെ പത്താം വാർഷികാഘോഷം ബുധനാഴ്ച വൈകീട്ട് 3 മണിക്ക് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. ഷാഫി പറമ്പിൽ എം.പി. പരിപാടി ഉദ്ഘാടനം ചെയ്യും.
സേനയ്ക്ക് ലഭിച്ച വാഹനത്തിന്റെ താക്കോൽദാനം പാറക്കൽ അബ്ദുല്ല എം.എൽ.എ. നിർവഹിക്കും. ആദരിക്കൽ ചടങ്ങിന് കെ.എം. അഭിജിത്ത് എം.എൽ.എ. നേതൃത്വം നൽകും. ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് മുഖ്യാതിഥിയായിരിക്കും. മുൻ എം.എൽ.എ. കെ.പി. കുഞ്ഞമ്മദ്കുട്ടി രക്ഷാ ഉപകരണങ്ങൾ സമർപ്പിക്കും.
ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. അഗ്നിരക്ഷാ സേനയുടെ ജീവൻരക്ഷാ പരിശീലനവും കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടക്കും.
വാർത്താസമ്മേളനത്തിൽ സേനാ ഭാരവാഹികളായ ബഷീർ നരയങ്കോടൻ, കെ.എം. ബഷീർ, അബ്ദുല്ല സൽമാൻ, വി.പി. മൊയ്തു, അഡ്വ. പി. ജമാൽ, മേനിക്കണ്ടി അബ്ദുല്ല എന്നിവർ പങ്കെടുത്തു.
Comments (0)