ചെക്കോറ്റ കാവിലമ്മയെക്കുറിച്ചുള്ള ഭക്തിഗാനം പ്രകാശനം ചെയ്തു

ചെക്കോറ്റ കാവിലമ്മയെക്കുറിച്ചുള്ള ഭക്തിഗാനം പ്രകാശനം ചെയ്തു

ചെക്കോറ്റ : യുവകവി ബിജു കൈവേലി രചിച്ച്, വി. കെ. ബാബു മണിയൂർ സംഗീതം നൽകി ആലപിച്ച ചെക്കോറ്റ കാവിലമ്മയെക്കുറിച്ചുള്ള ഭക്തിഗാനത്തിന്റെ പ്രകാശനം നടന്നു.

ചെക്കോറ്റ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, കലാകാരന്മാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി രാമൻ മൂസ്സത്തിന്റെ മകൻ രാജ്കുമാർ മൂസ്സത്ത് ഭക്തിഗാനത്തിന്റെ പ്രകാശനം നിർവഹിച്ചു.

കലാകാരന്മാരായ അരുൺ നിട്ടൂരാൻ, രാഘവൻ കുറ്റ്യാടി, കലാകാരികളായ പ്രഭ കല്ലാച്ചി, വത്സല ചെക്കോറ്റ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ചെക്കോറ്റ കണ്ണൻ, എം. കെ. അശോകൻ, രാജൻ ചന്ദ്രോത്ത്, സജീവൻ ചെക്കോറ്റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഭക്തിഗാനത്തിന്റെ പ്രകാശനത്തിന് ശേഷം മുത്തപ്പൻ തിരുവപ്പനയുടെ ആശീർവാദത്തോടെ ഗാനരചയിതാവ് ബിജു കൈവേലിയെയും സംഗീതസംവിധായകനും ഗായകനുമായ വി. കെ. ബാബു മണിയൂരിനെയും ആദരിച്ചു.

Comments (0)