ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ

കൊയിലാണ്ടി: നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസിൽ രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

തിക്കോടി തെക്കെ കൊല്ലന്റെകണ്ടി ശ്രീനിലയത്തിൽ ഹരീഷ് കുമാറിന്റെ മകൾ തീർത്ഥ (23) ആണ് മരിച്ചത്.

ഇന്നലെ രാത്രി 8 മണിയോടെ മണമലിൽ KL 56 AA 3856 നമ്പർ മോട്ടോർസൈക്കിളും KL 56 M 2391 നമ്പർ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മോട്ടോർസൈക്കിളിന്റെ പിറകിൽ യാത്ര ചെയ്യുകയായിരുന്ന താർത്ഥയ്ക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ കൊയിലാണ്ടി പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Comments (0)