Plastic Bottle Spinach Farming: സ്ഥലപരിമിതി ഇനി പ്രശ്‌നമല്ല; പ്ലാസ്റ്റിക് കുപ്പിയിൽ ചീര വളർത്താം

സ്ഥലപരിമിതി ഇനി പ്രശ്‌നമല്ല; പ്ലാസ്റ്റിക് കുപ്പിയിൽ ചീര വളർത്താം പോഷകഗുണങ്ങളാൽ സമ്പന്നമായ ഇലക്കറികളിൽ പ്രധാനപ്പെട്ടതാണ് ചീര. ജീവകം എ, സി, കെ (Vitamins A, C, K), ഇരുമ്പ് (Iron) തുടങ്ങിയ പോഷകങ്ങൾ ചീരയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.ദിവസേനയുള്ള…

സ്ഥലപരിമിതി ഇനി പ്രശ്‌നമല്ല; പ്ലാസ്റ്റിക് കുപ്പിയിൽ ചീര വളർത്താം പോഷകഗുണങ്ങളാൽ സമ്പന്നമായ ഇലക്കറികളിൽ പ്രധാനപ്പെട്ടതാണ് ചീര. ജീവകം എ, സി, കെ (Vitamins A, C, K), ഇരുമ്പ് (Iron) തുടങ്ങിയ പോഷകങ്ങൾ ചീരയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ദിവസേനയുള്ള ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന ചീരയിൽ രാസവളങ്ങളും മറ്റ് കൃഷിരാസവസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടാകുമോ എന്ന ആശങ്ക പലർക്കുമുണ്ട്.

ഇതിനൊരു പരിഹാരമായി വീട്ടിൽ തന്നെ ചീര കൃഷി ചെയ്യാം. കൃഷിക്ക് വലിയ സ്ഥലമാവശ്യമാണ് എന്ന ധാരണയും ഇനി മാറ്റാം.

വെറും ഒരു പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ചും ചീര വളർത്താൻ കഴിയും. നഗരവാസികൾക്കും എളുപ്പത്തിൽ ചെയ്യാം വീട്ടുമുറ്റമോ വിശാലമായ ടെറസോ ഇല്ലാത്തവരാണ് നഗരങ്ങളിൽ കൂടുതലും.

പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് കൃഷി ചെയ്യാൻ സ്ഥലപരിമിതി വലിയ വെല്ലുവിളിയാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ കുപ്പിയിലെ കൃഷി (Bottle Gardening) മികച്ചൊരു മാർഗമാണ്.

പഴയ പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗിച്ച് ചെറിയൊരു സ്ഥലത്ത് തന്നെ ചീര കൃഷി ചെയ്യാം. ബാൽക്കണിയിലോ ജനൽപ്പടിയോട് ചേർന്നുള്ള വെയിലുള്ള സ്ഥലത്തോ ഇത് പരീക്ഷിക്കാവുന്നതാണ്.

How to Start Grow Bag Farming : ഗ്രോ ബാഗ് കൃഷി; മട്ടുപ്പാവിലും ബാല്കണികളിലും പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കാം കാലം മാറുന്നതിനനുസരിച്ച് കാർഷിക രീതികളിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ലിറ്റർ കുപ്പി തിരഞ്ഞെടുക്കാം ആദ്യം ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നന്നായി കഴുകി വൃത്തിയാക്കണം.

ഏകദേശം രണ്ട് ലിറ്റർ ശേഷിയുള്ള കുപ്പികളാണ് ഇതിനായി കൂടുതൽ അനുയോജ്യം. കുപ്പിയുടെ മുകൾഭാഗം മുറിച്ചുമാറ്റിയ ശേഷം അടിഭാഗത്ത് മൂന്നോ നാലോ ചെറിയ ദ്വാരങ്ങൾ (Drainage Holes) ഇട്ടുകൊടുക്കണം.

കുപ്പിയിൽ അധികമായി വെള്ളം കെട്ടിനിൽക്കാതിരിക്കാനാണ് ഈ ദ്വാരങ്ങൾ. ദ്വാരങ്ങൾ വളരെ വലുതാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അല്ലാത്തപക്ഷം മണ്ണും വെള്ളവും പുറത്തേക്ക് ഒഴുകിപ്പോകാൻ സാധ്യതയുണ്ട്. നല്ല മണ്ണ് മിശ്രിതം പ്രധാനമാണ് കുപ്പിയിൽ നിറയ്ക്കുന്ന മണ്ണിന്റെ ഗുണനിലവാരം ചെടിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കും.

സാധാരണ മണ്ണിനൊപ്പം ചാണകപ്പൊടി, ചകിരിച്ചോറ് (Cocopeat), മണ്ണിര കമ്പോസ്റ്റ് (Vermicompost) എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ലഭ്യമാണെങ്കിൽ അൽപം വേപ്പിൻ പിണ്ണാക്ക് (Neem Cake) കൂടി ചേർക്കുന്നത് ഗുണകരമാണ്.

ഇത് മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ചെടിയുടെ വളർച്ചയ്ക്ക് സഹായിക്കാനും കഴിയും. കുപ്പിയുടെ ഏകദേശം 80 ശതമാനം ഭാഗം മാത്രം മണ്ണ് നിറച്ചാൽ മതിയാകും.

മുകളിലേക്ക് കുറച്ച് സ്ഥലം ഒഴിച്ചിടണം. വിത്തോ തൈയോ ഉപയോഗിക്കാം മണ്ണ് തയ്യാറായിക്കഴിഞ്ഞാൽ ചീരയുടെ വിത്ത് നേരിട്ട് വിതയ്ക്കുകയോ ചെറിയ തൈകൾ നടുകയോ ചെയ്യാം.

വിത്ത് വിതച്ചാൽ മുളച്ചുവരുന്നതുവരെ മണ്ണിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്തണം. ചെടിക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം നൽകുകയാണ് പ്രധാനം.

അമിതമായി വെള്ളം നൽകുന്നത് ഒഴിവാക്കണം. കുപ്പിയിൽ വെള്ളം കെട്ടിനിന്നാൽ വേരുകൾ ചീഞ്ഞുപോകാനും ചെടിയുടെ വളർച്ചയെ ബാധിക്കാനും സാധ്യതയുണ്ട്.

രാസവളം ഒഴിവാക്കാം കുപ്പിയിലെ ചീരകൃഷിയിൽ രാസവളങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചെടി വളരുന്നതിനനുസരിച്ച് മുകളിൽ നിന്ന് കുറച്ച് ചാണകപ്പൊടി ചേർത്തുകൊടുക്കാം.

ജൈവവളങ്ങൾ (Organic Manure) ഉപയോഗിച്ചുള്ള പരിചരണം ചീരയുടെ വളർച്ചയ്ക്ക് സഹായിക്കും. എന്നാൽ വളം അമിതമായി നൽകാതിരിക്കാനും ശ്രദ്ധിക്കണം.

നല്ല വെയിൽ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം ചീരച്ചെടിക്ക് ആവശ്യമായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് കുപ്പി സ്ഥാപിക്കേണ്ടത്. ദിവസത്തിൽ മതിയായ സമയം വെയിൽ ലഭിക്കുന്ന സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്.

ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ബാൽക്കണി (Balcony) ഇതിനായി ഉപയോഗിക്കാം. എന്നാൽ ബാൽക്കണിയിൽ കുപ്പികൾ വയ്ക്കുമ്പോൾ താഴേക്ക് വെള്ളം ഒഴുകിപ്പോകുന്ന സാഹചര്യം ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ശ്രദ്ധിക്കണം.

ഒരേ കുപ്പിയിൽ വീണ്ടും കൃഷി ചെയ്യാം ചീര വളർന്ന് ആവശ്യമായ വലുപ്പത്തിലെത്തുമ്പോൾ ഇലകൾ ആവശ്യാനുസരണം വിളവെടുക്കാം. വേരോടെ മുഴുവൻ ചെടിയും പിഴുതെടുക്കുന്നതിന് പകരം വളർന്ന ഇലകൾ മാത്രം മുറിച്ചെടുക്കുന്നത് തുടർന്നും വിളവെടുക്കാൻ സഹായിക്കും.

ആദ്യ വിളവെടുപ്പിന് ശേഷം ആവശ്യമായ പരിചരണം നൽകിയാൽ അതേ കുപ്പിയിൽ തന്നെ വീണ്ടും ചീര വളർത്താം. ഇങ്ങനെ ചെറിയ സ്ഥലത്ത്, കുറഞ്ഞ ചെലവിൽ, വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉൽപാദിപ്പിക്കാനും കഴിയും.

സ്ഥലപരിമിതി കാരണം കൃഷിയിൽനിന്ന് വിട്ടുനിൽക്കുന്ന നഗരവാസികൾക്ക് പഴയ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചുള്ള ഈ ലളിതമായ കൃഷിരീതി (Simple Gardening Method) പരീക്ഷിക്കാവുന്നതാണ്. English Summary : Learn how to grow fresh, chemical-free organic spinach at home using recycled plastic bottles.

Perfect for apartments and small spaces, this simple step-by-step urban gardening guide covers soil prep, planting, watering, and harvesting.

Comments (0)