Saudi Arabia Moringa Farming : മരുഭൂമിയിൽ കൺകുളിർക്കെ പൂത്തുലഞ്ഞ് മുരിങ്ങ കൃഷി
മരുഭൂമിയിൽ കൺകുളിർക്കെ പൂത്തുലഞ്ഞ് മുരിങ്ങ കൃഷി വരണ്ട കാലാവസ്ഥയെ അതിജീവിക്കാനുള്ള ശേഷിയും കുറഞ്ഞ ജല ഉപഭോഗവും കണക്കിലെടുത്ത് സൗദി അറേബ്യയിൽ മുരിങ്ങക്കൃഷി (Moringa cultivation) വലിയ വാണിജ്യവിജയത്തിലേക്ക്. വേഗത്തിലുള്ള വളർച്ചയും ഉയർന്ന…
മരുഭൂമിയിൽ കൺകുളിർക്കെ പൂത്തുലഞ്ഞ് മുരിങ്ങ കൃഷി വരണ്ട കാലാവസ്ഥയെ അതിജീവിക്കാനുള്ള ശേഷിയും കുറഞ്ഞ ജല ഉപഭോഗവും കണക്കിലെടുത്ത് സൗദി അറേബ്യയിൽ മുരിങ്ങക്കൃഷി (Moringa cultivation) വലിയ വാണിജ്യവിജയത്തിലേക്ക്. വേഗത്തിലുള്ള വളർച്ചയും ഉയർന്ന സാമ്പത്തിക മൂല്യവും കാരണം പ്രതികൂല പാരിസ്ഥിതിക സാഹചര്യങ്ങളിലും മികച്ച രീതിയിൽ വളരുന്ന വാണിജ്യവിളയായി മുരിങ്ങ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ്.
കർഷകർക്ക് മികച്ച വരുമാനം വരണ്ട പ്രദേശങ്ങളിൽ മുരിങ്ങക്കൃഷി വ്യാപിപ്പിക്കുന്നതിലൂടെ കർഷകർക്ക് മികച്ച സാമ്പത്തിക നേട്ടം (Economic benefit) കൈവരിക്കാനാകുമെന്ന് സൗദിയിലെ ഹാഇൽ പ്രവിശ്യ മുരിങ്ങ സഹകരണ സംഘം ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ ഉബൈദ പറഞ്ഞു.
പത്ത് വർഷത്തിലേറെയായി മുരിങ്ങക്കൃഷി രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം, 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഫാമിൽ നിന്ന് വലിയ തോതിൽ വിളവെടുപ്പ് നടത്തുന്നുണ്ടെന്നും വ്യക്തമാക്കി. അഞ്ച് മുതൽ 14 മീറ്റർ വരെ ഉയരമുള്ള 30,000-ത്തിലധികം മുരിങ്ങമരങ്ങളാണ് ഫാമിലുള്ളത്.
പെരിഗ്രിന, ഒലിഫെറ എന്നിവ ഉൾപ്പെടെ 13-ഓളം വൈവിധ്യമാർന്ന മുരിങ്ങ ഇനങ്ങളാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ (Commercial cultivation) കൃഷി ചെയ്യുന്നത്. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ കുറവായതും അനുയോജ്യമായ കാലാവസ്ഥയുമാണ് ഹാഇൽ മേഖലയിലെ ഇലക്കറി മുരിങ്ങക്കൃഷിയുടെ വിജയത്തിന് പ്രധാന കാരണമെന്ന് ഡോ.
അൽ ഉബൈദ പറഞ്ഞു. മേയ് മുതൽ ജനുവരി വരെ വിളവെടുപ്പ് മേയ് മുതൽ ജനുവരി വരെയാണ് ഇവിടെ മുരിങ്ങയുടെ വിളവെടുപ്പ് സജീവമാകുന്നത്.
വളരെ കുറഞ്ഞ അളവിൽ മാത്രം വെള്ളം ആവശ്യമായതിനാൽ മരുഭൂമിയിലെ കൃഷിച്ചെലവ് (Farming cost) ഗണ്യമായി കുറയ്ക്കാനും മുരിങ്ങക്കൃഷിയിലൂടെ സാധിക്കുന്നു. കുറഞ്ഞ ജലലഭ്യതയുള്ള പ്രദേശങ്ങളിൽ പോലും മികച്ച വിളവ് നൽകാൻ കഴിയുന്നതാണ് മുരിങ്ങയെ കർഷകർക്ക് കൂടുതൽ ആകർഷകമാക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനും മുരിങ്ങ മറ്റ് ചില മരങ്ങളെ അപേക്ഷിച്ച് അന്തരീക്ഷവായു ശുദ്ധീകരിക്കുന്നതിൽ മുരിങ്ങയ്ക്ക് ഉയർന്ന ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന പോഷകമൂല്യത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും (Environmental protection) മുരിങ്ങയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
പോഷകസമൃദ്ധമായ ഭക്ഷ്യവിള എന്ന നിലയിലും കുറഞ്ഞ ജല ഉപഭോഗമുള്ള കൃഷി എന്ന നിലയിലും മുരിങ്ങ സൗദിയിൽ കൂടുതൽ പ്രാധാന്യം നേടുകയാണ്. മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ ഒരുപോലെ നൽകുന്ന വിളയായി മുരിങ്ങക്കൃഷി വളരുകയാണ്.
English Summary : Moringa cultivation in Saudi Arabia's Hail region is achieving major commercial success due to the plant's high drought tolerance, rapid growth, and minimal water requirements. Dr.
Abdul Aziz Al-Ubaida, Chairman of the Hail Region Moringa Cooperative Society, manages a 50,000-square-meter farm featuring over 30,000 trees across 13 species—including Moringa peregrina and Moringa oleifera.
Comments (0)