സബ്ജില്ലാ കായികമേളയിൽ തിളങ്ങി ലൂമിന മറിയം; 100, 200 മീറ്ററുകളിൽ സ്വർണ്ണനേട്ടം
കൊയിലാണ്ടി: സബ്ജില്ലാ കായികമേളയിൽ മികച്ച പ്രകടനവുമായി പുളിയഞ്ചേരി യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ലൂമിന മറിയം ശ്രദ്ധേയയായി. സബ്ജില്ലാ കായികമേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ ലൂമിന ഒന്നാം…
കൊയിലാണ്ടി: സബ്ജില്ലാ കായികമേളയിൽ മികച്ച പ്രകടനവുമായി പുളിയഞ്ചേരി യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ലൂമിന മറിയം ശ്രദ്ധേയയായി. സബ്ജില്ലാ കായികമേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ ലൂമിന ഒന്നാം സ്ഥാനം സ്വന്തമാക്കി.കഴിഞ്ഞ വർഷത്തെ സബ്ജില്ലാ കായികമേളയിലും 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും റിലേയിൽ ഒന്നാം സ്ഥാനവും ലോംഗ് ജംപിൽ രണ്ടാം സ്ഥാനവും ലൂമിന കരസ്ഥമാക്കിയിരുന്നു. സബ്ജില്ലയിലെ മിന്നും ജയത്തോടെ ജില്ലാതല കായികമേളയിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഈ മിടുക്കി. പുളിയഞ്ചേരി സ്വദേശികളായ ജലീൽ കെ.ടി. – ഷഫീന ദമ്പതികളുടെ മകളാണ് ലൂമിന മറിയം.
Comments (0)