ഫുജൈറയിൽ 14 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുക്കാൻ യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു
അബുദാബി: ഫുജൈറയിൽ 14 പേരുടെ മരണത്തിനും മുപ്പതോളം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ദാരുണമായ വാഹനാപകടത്തിൽ ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുക്കാൻ യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. വാഹനങ്ങളുടെ സാങ്കേതിക തകരാറുകളോ റോഡ് സുരക്ഷാ…
അബുദാബി: ഫുജൈറയിൽ 14 പേരുടെ മരണത്തിനും മുപ്പതോളം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ദാരുണമായ വാഹനാപകടത്തിൽ ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുക്കാൻ യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. വാഹനങ്ങളുടെ സാങ്കേതിക തകരാറുകളോ റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനമോ അപകടത്തിന് കാരണമായോ എന്ന് കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വ്യാഴാഴ്ച പുലർച്ചെ ഫുജൈറയിലെ ശൈഖ് ഖലീഫ റോഡിലാണ് തുടർച്ചയായ രണ്ട് അപകടങ്ങൾ ഉണ്ടായത്. യു.എ.ഇ. അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ശംസിയുടെ നിർദേശപ്രകാരം ഫുജൈറ പബ്ലിക് പ്രോസിക്യൂഷൻ ഫസ്റ്റ് ചീഫ് പ്രോസിക്യൂട്ടർ ഹൈതം അലി അൽ ഹമ്മദിയുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു.
Comments (0)