മണ്‍സൂണ്‍ അവാര്‍ഡ് 2026 മേധ ഇഷാനിയ്ക്ക്; മികച്ച മഴക്കവിതയ്ക്ക് അംഗീകാരം
Award Ishani Poem ചെറുവാളൂര്‍: മാതൃഭൂമിയും ചിറ്റിലപ്പള്ളി സ്ക്വയറും സംയുക്തമായി സംഘടിപ്പിച്ച മണ്‍സൂണ്‍ അവാര്‍ഡ് 2026 മത്സരത്തില്‍ ഏറ്റവും മികച്ച മഴക്കവിതയ്ക്കുള്ള അവാര്‍ഡ് പേരാമ്പ്ര ഉപജില്ലയിലെ ചെറുവാളൂര്‍ ജിഎല്‍പി സ്കൂളിലെ നാലാം തരം…
Award Ishani Poem
ചെറുവാളൂര്‍: മാതൃഭൂമിയും ചിറ്റിലപ്പള്ളി സ്ക്വയറും സംയുക്തമായി സംഘടിപ്പിച്ച മണ്‍സൂണ്‍ അവാര്‍ഡ് 2026 മത്സരത്തില്‍ ഏറ്റവും മികച്ച മഴക്കവിതയ്ക്കുള്ള അവാര്‍ഡ് പേരാമ്പ്ര ഉപജില്ലയിലെ ചെറുവാളൂര്‍ ജിഎല്‍പി സ്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനി മേധ ഇഷാനിയുടെ 'മേഘത്തുള്ളികള്‍' എന്ന കവിതയ്ക്ക് ലഭിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്‍സൂണ്‍ അവാര്‍ഡ് 2026 സംഘടിപ്പിച്ചത്. മഴയുടെ സൗന്ദര്യവും പ്രകൃതിയുടെ മാറ്റങ്ങളും കുട്ടിയുടെ നിഷ്കളങ്കമായ ഭാവനയിലൂടെ അവതരിപ്പിച്ച കവിതയാണ് 'മേഘത്തുള്ളികള്‍'.
മഴത്തുള്ളികളെ മേഘത്തിന്റെ കണ്ണുനീരായും സ്നേഹമായും കണ്ട് കവിതയില്‍ ആവിഷ്കരിച്ച രീതി വിധികര്‍ത്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. പരിസ്ഥിതിയോടുള്ള കരുതലും പ്രകൃതിയോടുള്ള സ്നേഹവും കവിതയില്‍ നിറഞ്ഞുനിന്നിരുന്നു.മാതൃഭൂമി സീഡ് റിസോഴ്സ് പേഴ്സണ്‍ പി. സോമശേഖരന്‍ സ്കൂളിലെത്തി അവാര്‍ഡ് കൈമാറി.
സ്കൂളില്‍ നടന്ന ചടങ്ങില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ചടങ്ങില്‍ പ്രധാന അധ്യാപകന് എം. സതീശന്, സീഡ് ക്ലബ് കോര്‍ഡിനേറ്റര്‍ എം.കെ. ബിന്ദു, എം. ഫാത്തിമ, പി. ബിന്ദു, സി.ടി. ജമീല എന്നിവര്‍ സംസാരിച്ചു.
മേധയുടെ കഴിവ് ചെറുപ്രായത്തില്‍ തന്നെ വെളിപ്പെട്ടിരുന്നുവെന്നും ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്താന്‍ കഴിയട്ടെയെന്നും അവര്‍ ആശംസിച്ചു. മേധയുടെ നേട്ടം ചെറുവാളൂര്‍ ജി.എല്‍.പി സ്കൂളിനും പേരാമ്പ്ര ഉപജില്ലയ്ക്കും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്.
ആര്‍ജെഡി നേതാവും നാടക പ്രവര്‍ത്തകനുമായ വല്സന് എടക്കോടന്റെയും അധ്യാപികയായിരുന്ന നിതാ ഭരതന്റെയും ഏക മകളാണ് മേധ ഇഷാനി.
Award Ishani Poem
Comments (0)