പാലോടിക്കുന്ന്-മുതുവന റോഡ്: 30 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് തുടക്കമായി*

കുറ്റ്യാടി മണ്ഡലത്തിലെ പാലോടിക്കുന്ന്-മുതുവന റോഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. പാറക്കൽ അബ്ദുള്ള എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം എം.എൽ.എ…


കുറ്റ്യാടി മണ്ഡലത്തിലെ പാലോടിക്കുന്ന്-മുതുവന റോഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. പാറക്കൽ അബ്ദുള്ള എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു.
പ്രദേശവാസികളുടെ ദീർഘകാലത്തെ യാത്രാദുരിതത്തിനാണ് റോഡ് നവീകരണം കൊണ്ട് പരിഹാരമാകുന്നത്. പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിക്കൊണ്ടാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്. റോഡ് വീതികൂട്ടി ടാർ ചെയ്യുന്നതോടെ പ്രദേശത്തെ ഗതാഗതം കൂടുതൽ സുഗമമാകുമെന്ന് എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ വേളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലീല ആര്യൻ കാവിൽ, സ്ഥിരസമിതി അധ്യക്ഷന്മാരായ മഠത്തിൽ ശ്രീധരൻ, കുഞ്ഞയിഷ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി. ജസീല, വാർഡ് അംഗം ടി.എം. മുബീന, അസിസ്റ്റന്റ് എഞ്ചിനീയർമാരായ ആഷിക്ക്, വിഷ്ണു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Comments (0)