കുറുനരിയുടെ ആക്രമണത്തിൽ യുവതി ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.
തിരൂർ : വെട്ടത്ത് കുറുനരിയുടെ ആക്രമണത്തിൽ യുവതി ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. വെട്ടം ചീർപ്പ് പടിയത്ത് പറമ്പ്, കുറ്റിയിൽ സ്കൂൾ പരിസരം എന്നിവിടങ്ങളിലായിരുന്നു കുറുനരി ആക്രമണം. ചിറ്റേപ്പുറത്ത് ചന്ദ്രൻ (55), മുല്ലപ്പള്ളി സുബ്രഹ്മണ്യൻ (62),…
തിരൂർ : വെട്ടത്ത് കുറുനരിയുടെ ആക്രമണത്തിൽ യുവതി ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. വെട്ടം ചീർപ്പ് പടിയത്ത് പറമ്പ്, കുറ്റിയിൽ സ്കൂൾ പരിസരം എന്നിവിടങ്ങളിലായിരുന്നു കുറുനരി ആക്രമണം. ചിറ്റേപ്പുറത്ത് ചന്ദ്രൻ (55), മുല്ലപ്പള്ളി സുബ്രഹ്മണ്യൻ (62), കണ്ണത്ത്പറമ്പിൽ വിപിൻ (46), പടിയത്ത് രമ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനി രാവിലെയാണ് പ്രദേശവാസികളെ ആശങ്കയിലാക്കി കുറുനരി ആക്രമണമുണ്ടായത്.വീട്ടു മുറ്റത്തും പരിസരത്തും വച്ചാണ് ഇവർക്ക് കടിയേറ്റത്. തുടർന്ന് നാട്ടുകാർ വനംവകുപ്പ് ആർആർടി വിഭാഗത്തെ വിവരമറിയിച്ചു.
Comments (0)