മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ തുലാം മാസ വാവുബലി നവംബര്‍ 9-ന്

കൊയിലാണ്ടി: മലബാറിലെ പ്രമുഖ പിതൃതര്‍പ്പണ കേന്ദ്രങ്ങളിലൊന്നായ മൂടാടി ശ്രീ ഉരുപുണ്യകാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തുലാം മാസ അമാവാസി ബലിതര്‍പ്പണം നവംബര്‍ 9 തിങ്കളാഴ്ച നടക്കും. പുലര്‍ച്ചെ 4:00 മണി മുതല്‍ ക്ഷേത്രത്തിലെ പ്രത്യേക…

കൊയിലാണ്ടി: മലബാറിലെ പ്രമുഖ പിതൃതര്‍പ്പണ കേന്ദ്രങ്ങളിലൊന്നായ മൂടാടി ശ്രീ ഉരുപുണ്യകാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തുലാം മാസ അമാവാസി ബലിതര്‍പ്പണം നവംബര്‍ 9 തിങ്കളാഴ്ച നടക്കും. പുലര്‍ച്ചെ 4:00 മണി മുതല്‍ ക്ഷേത്രത്തിലെ പ്രത്യേക ബലിത്തറകളിലും കടപ്പുറത്തുമായി കര്‍മ്മങ്ങള്‍ ആരംഭിക്കും. കര്‍ക്കടക വാവിന് ബലിയിടാന്‍ സാധിക്കാത്തവര്‍ക്ക് തുലാം വാവിന് തര്‍പ്പണം നടത്തുന്നത് ഏറെ പുണ്യകരമാണ്.

തിലഹോമം, കഠിന പായസം, നെയ് വിളക്ക്, പിതൃപൂജ, ത്രിമധുരം, സായൂജ്യപൂജ എന്നീ വഴിപാടുകള്‍ക്കുള്ള രസീതുകളും തര്‍പ്പണത്തിന് ആവശ്യമായ പൂജാസാധനങ്ങളും ക്ഷേത്ര തിരുമുറ്റത്തെ പ്രത്യേക കൗണ്ടറുകളില്‍ നിന്ന് ലഭ്യമാകും.
ബലിതര്‍പ്പണത്തിന് എത്തുന്ന ഭക്തര്‍ക്കായി ക്ഷേത്രത്തില്‍ പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ട്.
സുരക്ഷിതമായ ബലിതര്‍പ്പണം ഉറപ്പാക്കാന്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ പ്രത്യേക സേവനവും സുരക്ഷാ സജ്ജീകരണങ്ങളും ക്ഷേത്ര പരിസരത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

The post മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ തുലാം മാസ വാവുബലി നവംബര്‍ 9-ന് appeared first on.

Comments (0)