കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കെ ഇതരസംസ്ഥാന തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
കോഴിക്കോട്: കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കെ ഇതരസംസ്ഥാന തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പശ്ചിമ ബംഗാൾ സ്വദേശിയായ കനകൽദാസ് (52) ആണ് മരിച്ചത്.ബേപ്പൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട അൽതാഹിർ എന്ന ബോട്ടിലെ…
കോഴിക്കോട്: കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കെ ഇതരസംസ്ഥാന തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പശ്ചിമ ബംഗാൾ സ്വദേശിയായ കനകൽദാസ് (52) ആണ് മരിച്ചത്.
ബേപ്പൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട അൽതാഹിർ എന്ന ബോട്ടിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ജൂലൈ 31-നാണ് ബോട്ട് കടലിലേക്ക് പോയത്. തുടർന്ന് കണ്ണൂർ ഭാഗത്തെ കടലിൽ വെച്ച് മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ഇദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്.
ഉടൻ തന്നെ മറ്റ് തൊഴിലാളികൾ ചേർന്ന് ഇദ്ദേഹത്തെ ബേപ്പൂർ ഹാർബറിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)