പിതാവിനെ ആക്രമിച്ചത് ചോദ്യം ചെയ്തു; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു, പ്രതി റിമാൻഡിൽ
പിതാവിനെ ആക്രമിച്ചത് ചോദ്യം ചെയ്തു; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു, പ്രതി റിമാൻഡിൽ

താമരശ്ശേരി: പിതാവിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ചാമുണ്ടി സ്വദേശി ബിജു (49) ആണ് അറസ്റ്റിലായത്.
2026 ഒക്ടോബർ 28-ന് രാത്രി 8.30-ഓടെയാണ് സംഭവം. നാറാംതോട് അങ്ങാടിയിലെ കടയിൽവെച്ച് ജിബിന്റെ പിതാവിനെ പ്രതി കയ്യേറ്റം ചെയ്തിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനായി ജിബിനും ജ്യേഷ്ഠൻ ജിതിനും ചാമുണ്ടിയിലെ പ്രതിയുടെ വീടിന് സമീപത്തെ റോഡരികിൽ എത്തിയതോടെയാണ് തർക്കമുണ്ടായത്.
തുടർന്ന് ജിതിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പ്രതി കത്തി ഉപയോഗിച്ച് വയറിന് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിതിൻ മരണപ്പെട്ടു. ആക്രമണം തടയാൻ ശ്രമിച്ച ജിബിന്റെ ഇടതുകാലിലും പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു. ഇവരെ ആക്രമിക്കുന്നതിന് മുമ്പ് നാറാംതോട് സ്വദേശി സുരേഷിനെയും പ്രതി കത്തികൊണ്ട് പരിക്കേൽപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
താമരശ്ശേരി സി.ഐ. യൂസഫ് നടുതറമ്മലിന്റെയും കോടഞ്ചേരി എസ്.ഐ. റസാഖ് വി.കെ.യുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എ.എസ്.ഐ. ആയിഷാബി, എസ്.സി.പി.ഒ.മാരായ മുജീബ്, ശ്രീലേഷ്, മുനീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)